Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുരിതം വിവരിക്കുന്ന...

ദുരിതം വിവരിക്കുന്ന വിഡിയോ പുറത്തുവിട്ട സൈനികൻ അറസ്റ്റിലെന്ന് ഭാര്യ 

text_fields
bookmark_border
ദുരിതം വിവരിക്കുന്ന വിഡിയോ പുറത്തുവിട്ട സൈനികൻ അറസ്റ്റിലെന്ന് ഭാര്യ 
cancel

ന്യൂ​ഡ​ൽ​ഹി: അ​തി​ര്‍​ത്തി​യി​ൽ സൈനികർ അനുഭവിക്കുന്ന ദുരിതം വിവരിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത ബി.എസ്.എഫ് ജവാൻ അറസ്റ്റിലായതായി അദ്ദേഹത്തിന്‍റെ ഭാര്യ. ബി​.എ​സ്.എ​ഫ് ജ​വാ​ന്‍ തേ​ജ് ബ​ഹ​ദൂ​റി​ന്‍റെ ഭാ​ര്യ ഷ​ർ​മി​ള​യാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച തേ​ജ് ബ​ഹ​ദൂ​ർ വീ​ട്ടി​ൽ എ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. തേ​ജ് ബ​ഹ​ദൂ​ർ മ​റ്റൊ​രാ​ളു​ടെ ഫോ​ണി​ൽ‌​നി​ന്ന് ത​ന്നെ വി​ളി​ച്ച​താ​യും അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​താ​യും ഷ​ർ​മി​ള പ​റ​യു​ന്നു. 

എ​ന്നാ​ൽ‌ ബി​എ​സ്എ​ഫ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു. തേജ് ബഹാദൂര്‍ യാദവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ പ്രതികരിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അ​തി​ര്‍​ത്തി​യി​ല്‍ കാ​വ​ല്‍ നി​ല്‍​ക്കു​ന്ന​ത് വി​ശ​പ്പു സ​ഹി​ച്ചാണെന്നും ഗു​ണ​നി​ല​വാ​ര​മി​ല്ല​ാത്ത ഭ​ക്ഷ​ണമാണ് ലഭിക്കുന്നതുമെന്നുമായിരുന്നു  തേ​ജ് ബ ​ഹാ​ദൂ​ര്‍ യാ​ദ​വ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളിലൂടെ ആ​രോ​പ​ിച്ചത്.  വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിങ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.  

തേ​ജ് ബ​ഹ​ദൂ​റി​ന്‍റെ ഫേസ്ബുക്ക് വിഡിയോ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsf jawanTej Bahadur Yadav
News Summary - BSF jawan viral video: Tej Bahadur arrested, threatened & mentally tortured, claims wife Sharmila
Next Story