Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇംഫാലിലെ...

ഇംഫാലിലെ സൂപ്പർമാർക്കറ്റിൽ യുവതിയോട് ലൈംഗികാതിക്രമം; സൈനികന് സസ്പെൻഷൻ

text_fields
bookmark_border
ഇംഫാലിലെ സൂപ്പർമാർക്കറ്റിൽ യുവതിയോട് ലൈംഗികാതിക്രമം; സൈനികന് സസ്പെൻഷൻ
cancel

ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ സൂപ്പർമാർക്കറ്റിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ ബോർഡർ സുരക്ഷ സൈനികന് (ബി.എസ്.എഫ്) സസ്പെൻഷൻ. ബി.എസ്.എഫ് ഹെഡ് കോൺസ്റ്റബ്ൾ സതീഷ് പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്.

യുവതിയെ സൈനികൻ കയറി പിടിക്കുന്നതിന്‍റെയും മോശമായി പെരുമാറുന്നതിന്‍റെയും സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇംഫാൽ പടിഞ്ഞാറൻ ജില്ലയിലെ ഒരു സൂപ്പർമാർക്കറ്റിൽ കഴിഞ്ഞ 20നാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നൽകിയിരുന്നു.

സൈനിക വിഭാഗം അന്വേഷണം നടത്തിയാണ് സതീഷിനെതിരെ നടപടിയെടുത്തത്. ഹെഡ് കോൺസ്റ്റബ്ളിനെതിരെ കോർട്ട് ഓഫ് എൻക്വയറി നടപടികൾ ആരംഭിച്ചതായും ന്യായമായ അന്വേഷണം നടത്തുമെന്നും ബി.എസ്.എഫ് അറിയിച്ചു. വംശീയ കലാപം നിയന്ത്രിക്കാനായി വിന്യസിച്ച സൈനിക ഉദ്യോഗസ്ഥനാണ് ഇത്തരത്തിൽ മോശമായി പെരുമാറിയത്.

മെയ് മൂന്നിന് സംസ്ഥാനത്ത് പൊട്ടിപുറപ്പെട്ട വംശീയ കലാപത്തിൽ ഇതുവരെ 160ഓളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurbsf jawanmolestationManipur riot
News Summary - BSF Jawan Molests Woman At Grocery Store In Manipur's Imphal; Suspended
Next Story