Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right35 വർഷത്തോളം...

35 വർഷത്തോളം ​ബി.എസ്​.എഫിൽ ജോലിചെയ്യുന്ന ജവാനും ഭാര്യയും വിദേശിയാണെന്ന്​ ട്രൈബൂണൽ

text_fields
bookmark_border
Muzibur-Rahman
cancel

ഗുവാഹതി: അസം സ്വദേശിയായ അതിർത്തി സുരക്ഷ സേനയിലെ (ബി.എസ്​.എഫ്​) അസിസ്​റ്റൻറ്​ സബ്​ ഇൻസ്​​പെക്​ടറും ഭാര്യയും ’വ ിദേശി’കളാണെന്ന്​ ട്രൈബ്യൂണൽ. ജോർഹത്ത്​ ജില്ലയിൽ നടന്ന ഫോറിനേഴ്​സ്​ ട്രൈബ്യൂണലാണ് പഞ്ചാബിൽ ജോലിചെയ്യുന്ന സബ്​ ഇൻസ്​പെക്​ടർ മുസിബുർ റഹ്​മാനും ഭാര്യയും​ ​​ വിദേശികളാണെന്ന്​ പ്രഖ്യാപിച്ചത്​. അതേസമയം, മുസിബുറി​​​​െൻറ മാതാപിതാക്കളും ബന്ധുക്കളും ഇന്ത്യൻ പൗരത്വ രജിസ്​റ്ററിലുണ്ട്​. 35 വർഷത്തോളം ​ബി.എസ്​.എഫിൽ ജോലിചെയ്യുന്ന മുസിബുർ റഹ്​മാൻ കഴിഞ്ഞ മാസം അവധിക്ക്​ നാട്ടിലെത്തിയപ്പോഴാണ്​ വിവരം അറിഞ്ഞത്​.

‘‘ജൂലൈ 29ന്​ ഗ്രാമത്തലവനാണ്​ വിവരം അറിയിച്ചത്​. ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ല. വിഷയം പരിഹരിക്കാൻ സർക്കാറിലേക്ക്​ അപേക്ഷിച്ചിട്ടുണ്ട്​- മുസിബുർ റഹ്​മാ​​​​െൻറ പിതാവ്​ റഹ്​മാൻ പറഞ്ഞു. 1923 മുതലുള്ള റവന്യൂരേഖകൾ കൈവശമുണ്ട്​. ട്രൈബ്യൂണലി​​​​െൻറ തീരുമാനം സംബന്ധിച്ച്​ ഒൗദ്യോഗിക കുറിപ്പ്​ ലഭിച്ചിട്ടില്ല. ഏതായാലും പൗരത്വത്തി​​​​െൻറ പേരിൽ യഥാർഥ ഇന്ത്യക്കാരെ പീഡിപ്പിക്കുന്നത്​ ശരിയല്ല’’ അദ്ദേഹം പറഞ്ഞു.

ആഗസ്​റ്റ്​ 31നാണ്​ ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്​റ്റ്​ ഇറങ്ങുക. നേരത്തെ കാർഗിൽ യുദ്ധ സൈനികനായിരുന്ന മുഹമ്മദ്​ സനാഉല്ല, സി.​െഎ.എസ്​.എഫ്​ ജവാൻ മമുദ്​ അലി തുടങ്ങിയവർ ഇന്ത്യൻ പൗരന്മാരല്ലെന്ന്​ ഫോറിനേഴ്​സ്​ ട്രൈബ്യൂണൽ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsf jawanAssam Tribunal
News Summary - BSF Jawan Declared as Foreigner by Assam Tribunal, Claims He Didn't Receive Notice
Next Story