Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ വെടിവെപ്പ്​:...

പാക്​ വെടിവെപ്പ്​: ബി.എസ്​.എഫ്​ ഓഫിസറും ബാലികയും കൊല്ലപ്പെട്ടു

text_fields
bookmark_border
indian-army
cancel
ജ​മ്മു: പൂ​ഞ്ച്​ ജി​ല്ല​യി​ലെ അ​തി​ർ​ത്തി​യി​ൽ ക​രാ​ർ ലം​ഘി​ച്ച്​ പാ​കി​സ്​​താ​ൻ ന​ട​ത്തി​യ ഷെ​ല്ലി​ങ്ങി​ൽ ബി.​എ​സ്.​എ​ഫ്​ ജ​വാ​നും പ്ര​ദേ​ശ​വാ​സി​യാ​യ ബാ​ലി​ക​യും കൊ​ല്ല​പ്പെ​ട്ടു.
ആ​റു ഭ​ട​ന്മാ​ർ ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. മ​രി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​​​െൻറ പേ​രു വി​വ​രം പു​റ​ത്തു വി​ട്ടി​ട്ടി​ല് ല. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഷാ​പു​ർ ഗ്രാ​മ​ത്തി​ൽ വീ​ടി​​​െൻറ മു​റ്റ​ത്തു വ​ന്നു വീ​ണു ഷെ​ൽ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ്​ അ​ഞ്ചു വ​യ​സ്സു​കാ​രി​യാ​യ സോ​ബി​യ മ​രി​ച്ച​തെ​ന്ന്​ ജി​ല്ല അ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞു.

വീ​ട്ടി​ലെ മ​റ്റു ര​ണ്ടു പേ​ർ​ക്ക്​ സാ​ര​മാ​യി പ​രി​ക്കേ​റ്റു. പൂ​ഞ്ച്, ര​ജൗ​രി ജി​ല്ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ദി​വ​സ​വും തു​ട​രു​ന്ന പാ​ക്​ ആ​ക്ര​മ​ണ​ത്തി​ൽ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന മൂ​ന്നു വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. മോ​ർ​ട്ടാ​ർ ബോം​ബു​ക​ളും യ​ന്ത്ര​ത്തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ്​ ആ​ക്ര​മ​ണ​മെ​ന്ന്​ സൈ​നി​ക വ​ക്​​താ​വ്​ പ​റ​ഞ്ഞു.

രാ​വി​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മു​ഹ​മ്മ​ദ്​ ശ​രീ​ഫ്​ മ​ഗ്രെ, ഹ​നീ​ഫാ ബി, ​ഷൗ​ക്ക​ത്ത്​ ഹു​ൈ​സ​ൻ എ​ന്നീ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും മ​​ങ്കോ​ട്ട്​ സൈ​നി​ക പോ​സ്​​റ്റി​ലെ കാ​വ​ൽ​ക്കാ​ര​നാ​യ ജ​വാ​നു​മാ​ണ്​ പ​രി​ക്കേ​റ്റ​ത്. പൂ​ഞ്ച്​ ജി​ല്ല​യി​ലെ ഷാ​പു​ർ, കെ​ർ​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 7.40ഒാ​ടെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളോ​ട്​ ബ​ങ്ക​റി​ൽ ക​ഴി​യാ​നും സ്​​കൂ​ളു​ക​ൾ അ​ട​ച്ചി​ടാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefirebsf jawanmalayalam news
News Summary - BSF jawan, 5-yr-old killed as Pakistan violates ceasefire- india news
Next Story