Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിര്‍ത്തിയില്‍...

അതിര്‍ത്തിയില്‍ വീണ്ടും ഭീകരർ നുഴഞ്ഞുകയറുന്ന തുരങ്കം കണ്ടെത്തി

text_fields
bookmark_border
അതിര്‍ത്തിയില്‍ വീണ്ടും ഭീകരർ നുഴഞ്ഞുകയറുന്ന തുരങ്കം കണ്ടെത്തി
cancel

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഭീകരർ നുഴഞ്ഞുകയറുന്ന തുരങ്കം കണ്ടെത്തി. ജമ്മു-കശ്മീരിലെ കത്​വ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഭൂമിക്കടിയില്‍ തുരങ്കം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയില്‍ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണിത്​.

മൂന്ന് അടി വ്യാസവും 150 മീറ്റര്‍ നീളവുമുള്ള തുരങ്കമാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. 30 അടി താഴ്ചയിലാണ് അതിര്‍ത്തി രക്ഷാസേന നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഈ തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഭീകരവാദികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടിയാണ്​ തുരങ്കം നിർമിക്കുന്നതെന്ന്​ സേന വ്യക്​തമാക്കി.

ജനുവരി 13ന് ഹിരണ്‍നഗര്‍ സെക്ടറിലും തുരങ്കം കണ്ടെത്തിയിരുന്നു. 25 അടി ആഴവും മൂന്ന് അടി വ്യാസവും 150 മീറ്റര്‍ ദൈര്‍ഘ്യവും ഉള്ളതായിരുന്നു ഈ തുരങ്കം. 2020 നവംബര്‍ 22ന് സാംബ ജില്ലയിലും സമാനമായ വിധത്തില്‍ തുരങ്കം കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pak tunnel in border
News Summary - BSF detects second underground tunnel at International Border in Jammu and Kashmir
Next Story