Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടില്‍നിന്ന് വഴക്കിട്ട് പോന്നു; അതിര്‍ത്തി കടന്നെത്തിയ 15കാരന്‍ പിടിയില്‍

text_fields
bookmark_border
വീട്ടില്‍നിന്ന് വഴക്കിട്ട് പോന്നു; അതിര്‍ത്തി കടന്നെത്തിയ 15കാരന്‍ പിടിയില്‍
cancel

അഹമ്മദാബാദ്: അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് സ്വദേശിയായ കൗമാരക്കാരനെ പിടികൂടി. 15കാരനായ ബാലനെ ബി.എസ്.എഫ് ആണ് പിടികൂടിയത്.

ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദയിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നാണ് 15കാരന്‍ ഇന്ത്യയിലെത്തിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയിലാണ് താമസം.

പ്രാഥമിക ചോദ്യം ചെയ്യലില്‍, വീട്ടില്‍നിന്ന് വഴക്കിട്ട് പോന്നതാണെന്നാണ് ബാലന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മെഡിക്കല്‍ പരിശോധനകള്‍ക്കും ശേഷം 15കാരനെ പൊലീസിന് കൈമാറും.

ഏപ്രിലില്‍ അതിര്‍ത്തി കടന്നെത്തിയ എട്ടുവയസ്സുകാരനെ പാകിസ്താനിലേക്ക് തിരികെ അയച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bsf detained 15 year old pakistani boy who crossed border
Next Story