Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രകോപനമില്ലാതെ...

പ്രകോപനമില്ലാതെ വെടിവെപ്പ്; പാകിസ്താനെ പ്രതിഷേധം അറിയിച്ച് ബി.എസ്.എഫ്

text_fields
bookmark_border
പ്രകോപനമില്ലാതെ വെടിവെപ്പ്; പാകിസ്താനെ പ്രതിഷേധം അറിയിച്ച് ബി.എസ്.എഫ്
cancel
camera_alt

ജ​മ്മു അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ലെ അ​ർ​നി​യ​യി​ൽ പാ​കി​സ്താ​ൻ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണത്തിൽ പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ

ജ​മ്മു: ജ​മ്മു അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ലെ അ​ർ​നി​യ​യി​ൽ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു​നേ​രെ പ്ര​കോ​പ​ന​മി​ല്ലാ​തെ വെ​ടി​വെ​ച്ച​തി​ൽ പാ​കി​സ്താ​ൻ റേ​ഞ്ചേ​ഴ്സി​നെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ബി.​എ​സ്.​എ​ഫ്. സു​ചേ​ത്ഗ​ഡി​ലെ അ​തി​ർ​ത്തി പോ​സ്റ്റി​ൽ മ​ണി​ക്കൂ​ർ നീ​ണ്ട ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ക​മാ​ൻ​ഡ​ർ ത​ല യോ​ഗ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഷെ​ല്ലാ​ക്ര​മ​ണം 2021ന് ​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ വ​ലി​യ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​മാ​ണെ​ന്നും ബി.​എ​സ്.​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. സം​ഭ​വ​ത്തി​ൽ ബി.​എ​സ്.​എ​ഫ് കോ​ൺ​സ്റ്റ​ബി​ളി​നും സ്ഥ​ല​വാ​സി​യാ​യ സ്ത്രീ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​രു​പ​ക്ഷ​വും അ​തി​ർ​ത്തി​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഉ​യ​ർ​ത്തി​ക്കാ​ട്ടി. ബി.​എ​സ്.​എ​ഫി​ലെ​യും പാ​കി​സ്താ​ൻ റേ​ഞ്ചേ​ഴ്സി​ലെ​യും ഏ​ഴ് അം​ഗ​ങ്ങ​ൾ വീ​തം പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പാ​കി​സ്താ​ൻ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണം അ​തി​ർ​ത്തി നി​വാ​സി​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. പ​ല​രും വീ​ടു​​വി​ട്ട് പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFPakistanUnprovoked Firing
News Summary - BSF Delegation Expresses Strong Condemnation to Pakistan Rangers for Unprovoked Firing
Next Story