പാക് വെടിവെപ്പിൽ ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: കശ്മീർഅതിർത്തിയിൽ പാക് വെടിവെപ്പിൽ ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച സാംബ സെക്ടറിൽ പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനുനേരെ പാക്സൈന്യം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിൾ തപൻ മോൻഡലാണ് മരിച്ചത്.
ഇന്ത്യൻസൈന്യത്തിെൻറ ശക്തമായ പ്രത്യാക്രമണത്തിൽ പാകിസ്താെൻറ മൂന്ന് സൈനികപോസ്റ്റുകൾ തകർക്കുകയും രണ്ട് പാക്പട്ടാളക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രകോപനമില്ലാെതയാണ് പാകിസ്താൻ വെടിയുതിർത്തതെന്ന് മുതിർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരുമാസമായി നാലാംതവണയാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഒക്ടോബർ 31ന് കർമാരമേഖലയിൽ നിയന്ത്രണരേഖക്ക് സമീപവും 26ന് ശേർ ശക്തി, മന്ദർ മേഖലകളിലും ആക്രമണം നടത്തിയിരുന്നു. ഒക്ടോബർ 18ന് പാകിസ്താൻ നടത്തിയ ഷെൽആക്രമണത്തിൽ എട്ട് സിവിലിയൻമാർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
