Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ഷെല്ലാക്രമണം;...

പാക്​ ഷെല്ലാക്രമണം; ജവാനും നാല്​ സിവിലിയൻമാരും കൊല്ലപ്പെട്ടു

text_fields
bookmark_border
പാക്​ ഷെല്ലാക്രമണം; ജവാനും നാല്​ സിവിലിയൻമാരും കൊല്ലപ്പെട്ടു
cancel

ജ​മ്മു: അ​തി​ർ​ത്തി​യി​ൽ പാ​ക്​ സൈ​നി​ക​ർ തു​ട​രു​ന്ന ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ബി.​എ​സ്.​എ​ഫ്​ ജ​വാ​നും സി​വി​ലി​യ​ൻ​മാ​രും അ​ട​ക്കം അ​ഞ്ചു​പേ​ർ കൊ​ല്ല​​പ്പെ​ട്ടു. ജ​മ്മു​വി​ലെ ബോ​ർ​ഡ​ർ ഒൗ​ട്ട്​​പോ​സ്​​റ്റി​ലേ​ക്കും സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും​ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പ​റ​യു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​മ്മു സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ്​ പാ​കി​സ്​​താ​ൻ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച്​ മൂ​ന്നാം​ദി​ന​വും ​ആ​ക്ര​മ​ണം തു​ട​രു​ന്ന​ത്. ആ​ർ.​എ​സ്​ പു​ര, ബി​ഷ്​​ണ, അ​ർ​ണി​യ സെ​ക്​​ട​റു​ക​ളി​ൽ മോ​ർ​ട്ടാ​ർ ആ​ക്ര​മ​ണം​ ന​ട​ത്തു​ന്ന​താ​യും മു​തി​ർ​ന്ന ബി.​എ​സ്.​എ​ഫ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്നു. 

192 ബ​റ്റാ​ലി​യ​നി​ൽ​പെ​ട്ട 28കാ​ര​നാ​യ കോ​ൺ​സ്​​റ്റ​ബി​ൾ ഉ​പാ​ധ്യാ​യ്​ ആ​ണ്​ ​െകാ​ല്ല​പ്പെ​ട്ട ജ​വാ​ൻ. ഝാ​ർ​ഖ​ണ്ഡി​ലെ ഗി​രി​ധി​യി​ൽ​നി​ന്നു​ള്ള ഉ​പാ​ധ്യാ​യ്​ 2011ലാ​ണ്​ സേ​ന​യി​ൽ ചേ​ർ​ന്ന​ത്. ഒ​രു അ​സി. സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട സി​വി​ലി​യ​ൻ​മാ​രി​ൽ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​യും 12 സി​വി​ലി​യ​ൻ​മാ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യും പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ അ​രു​ൺ മാ​ൻ​ഹാ​സ്​ പ​റ​ഞ്ഞു. ബു​ള്ള​റ്റ്​ പ്രൂ​ഫ്​ കാ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​തേ​സ​മ​യം, അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ത്തെ ഉ​​പ​യോ​ഗി​ച്ച്​ പാ​ക്​ പോ​സ്​​റ്റ്​​ ആ​ക്ര​മി​ച്ച​താ​യും ക​ന​ത്ത നാ​ശ​ന​ഷ്​​ടം അ​വ​ർ​ക്കു​ണ്ടാ​ക്കി​യെ​ന്നും ബി.​എ​സ്.​എ​ഫ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. 

Show Full Article
TAGS:pak attack kashmir BSF india news malayalam news 
News Summary - BSF jawan killed, 4 civilians injured in Pak firing - India News
Next Story