Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജി ആരും...

രാജി ആരും ആവശ്യപ്പെട്ടിട്ടില്ല, ജൂലൈ 26ന് ശേഷം എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം -യെദിയൂരപ്പ

text_fields
bookmark_border
Formulated strict law against love jihad: Yediyurappa
cancel

ബംഗളൂരു: തന്‍റെ സർക്കാർ രണ്ട് വർഷം തികയ്ക്കുന്ന ജൂലൈ 26ന് ശേഷം എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്താണോ പറയുന്നത് അത് ഞാൻ അനുസരിക്കും -യെദിയൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പ്രതികരണം.

തന്നോട് രാജിവെക്കാൻ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു നിർദേശം വരുമ്പോൾ രാജിവെച്ചിറങ്ങി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. താൻ ഇപ്പോൾ പകരക്കാരനായി ആരുടെയും പേര് മുന്നോട്ടുവെക്കുന്നില്ല. ഇത് സംബന്ധിച്ച് ദേശീയ നേതൃത്വം തന്നോട് ഒന്നും പറഞ്ഞിട്ടില്ല. ജൂലൈ 26ന് ശേഷം എന്തുസംഭവിക്കുമെന്ന് നോക്കാം -യെദിയൂരപ്പ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം ​രാജിവെക്കുമെന്ന വാർത്തകൾ വന്നത്. എന്നാൽ, യെദിയൂരപ്പ തന്നെ ഇത്തരം വാർത്തകൾ നിഷേധിച്ച്​ രംഗത്തെത്തി.

ഇന്ന്, ആരും പാർട്ടിയുടെ അച്ചടക്കം ലംഘിക്കരുതെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് യെദിയൂരപ്പ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, പ്രവർത്തകരോടാണ് ട്വീറ്റെങ്കിലും കേന്ദ്ര നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ് യെദിയൂരപ്പ നൽകിയതെന്നാണ് വിലയിരുത്തൽ.

Show Full Article
TAGS:BS Yediyurappa 
News Summary - BS Yediyurappa responds to news about his resignation
Next Story