Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right1996ലെ...

1996ലെ വാജ്​പേയിയുടെ വഴിയേ യെദിയൂരപ്പയും

text_fields
bookmark_border
1996ലെ വാജ്​പേയിയുടെ വഴിയേ യെദിയൂരപ്പയും
cancel

ന്യൂഡൽഹി: കർണാടകയിൽ അതിനാടകീയ നീക്കങ്ങൾക്കൊടുവിൽ വിശ്വാസവോ​െട്ടടുപ്പിന്​ നിൽക്കാതെ ബി.എസ്​. യെദിയൂരപ്പ രാജിവെച്ചിരിക്കുകയാണ്​. വിശ്വാസ വോ​െട്ടടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന്​ ഉറപ്പായതോടെയാണ്​ യെദിയൂരപ്പ രാജിവെച്ചത്​. 1996ലെ വാജ്​പേയ്​ സർക്കാറി​നെ ഒാർമിപ്പിക്കുന്നതാണ്​​ കർണാടകയിൽ ഇന്നുണ്ടായ സംഭവവികാസങ്ങൾ. 1996ലെ പൊതു തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം വാജ്​പേയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക്​ ഉണ്ടായിരുന്നില്ല. ഇതോടെ നാടകീയമായി വാജ്​പേയ്​ സർക്കാർ രാജിവെക്കുകയായിരുന്നു.

വാജ്​പേയ്​ സർക്കാർ 1996ൽ നേടിയത്​ 161 സീറ്റുകളായിരുന്നു. 140 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയത്​ കോൺഗ്രസും. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ രാഷ്​ട്രപതി ശങ്കർദയാൽ ശർമ്മ വാജ്​പേയിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. ​പ്രാദേശിക പാർട്ടികളെ ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാനുള്ള ശ്രമമാണ്​ വാജ്​പേയ്​ നടത്തിയത്​. എന്നാൽ ഇൗ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ വിശ്വാസ വോ​െട്ടടുപ്പിന്​ മുമ്പ്​ നാടകീയമായി വാജ്​പേയ്​ രാജിവെച്ചു. 

അന്ന്​ ലോക്​സഭയിൽ വാജ്​പേയ്​ നടത്തിയ വൈകാരിക പ്രസംഗം ദൂരദർശനിലുടെ തൽസമയം സംപ്രേഷണം ചെയ്​തിരുന്നു. പിന്നീട്​ കോൺഗ്രസ്​ പിന്തുണയോടെ ജനതാദളി​​​െൻറ ദേവഗൗഡ പ്രധാനമന്ത്രിയായി. കേവലം ഒരു വർഷത്തി​നുള്ളിൽ കോൺഗ്രസ്​ പിന്തുണ പിൻവലിച്ചതോടെ ഗൗഡയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bs yeddyurappamalayalam newsKarnataka electionvajpayee
News Summary - BS Yeddyurappa Takes the Exit Route Like Vajpayee in 1996
Next Story