ന്യൂഡൽഹി: യെദിയൂരപ്പയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച കർണാടക ഗവർണർ വാജുഭായ് വാലയുടെ നടപടി കോൺഗ്രസിെൻറ കടുത്ത വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് ഗവർണറും കൂട്ടു നിൽക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഗവർണർ സർക്കാറുണ്ടാക്കാൻ യെദിയൂരപ്പയെ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമാണ് അനുവദിച്ചത്. 104 എന്ന സംഖ്യ 111 ആക്കാനാണ് ഗവർണർ 15 ദിവസം അനുവദിച്ചത് എന്ന് കോൺഗ്രസിെൻറ മുതിർന്ന േനതാവ് പി.ചിദംബരം ആരോപിച്ചു. വ്യക്തമായ ഭൂരിപക്ഷമുള്ള ജെ.ഡി.എസ്- കോൺഗ്രസ് സഖ്യത്തെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടി അപകടകരമാണെന്നും ചിദംബരം പറഞ്ഞു.