Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ പതിനാറുകാരന്‍റെ കൊടുംക്രൂരത; സഹോദരനെ കത്രികകൊണ്ട് കുത്തികൊന്നു

text_fields
bookmark_border
യു.പിയിൽ പതിനാറുകാരന്‍റെ കൊടുംക്രൂരത; സഹോദരനെ കത്രികകൊണ്ട് കുത്തികൊന്നു
cancel

ലഖ്നോ: ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിൽ പതിനാറുകാരന്‍ സഹോദരനെ കുത്തികൊലപ്പെടുത്തി. ചൗമുഖ ഗ്രാമത്തിൽ താമസിക്കുന്ന ലക്ഷ്മണാണ്(15) മൂത്ത സഹോദരന്‍ സൂരജിന്‍റെ ക്രൂരതക്കിരയായത്. ഇരുവരും തമ്മിലുണ്ടായ നിസ്സാരതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പുതിയ ഷൂ ധരിക്കുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ പ്രതി കത്രിക കൊണ്ടാണ് ലക്ഷ്മണിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഓൺലൈന്‍ വഴി സൂരജ് വാങ്ങിയ ഒരു ജോടി ഷൂ ആദ്യം താന്‍ ധരിക്കുമെന്ന് ലക്ഷ്മൺ വാശിപിടിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പ്രകോപിതനായ സൂരജ് അടുത്തിരുന്ന കത്രിക എടുത്ത് ലക്ഷ്മണിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ ലക്ഷ്മൺ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. വിവരമറിഞ്ഞെത്തിയ പൊലീസ് ഉടൻ ഘുഗ്ലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ കുട്ടി മരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതി സൂരജ് നിന്ന് ഓടി രക്ഷപ്പെട്ടു. അതേ സമയം കേസിൽ രേഖാമൂലമുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടുന്ന മുറയ്ക്ക് കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് ഘുഗ്ലി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കുൻവർ ഗൗരവ് സിംഗ് അറിയിച്ചത്. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UtharpradeshbrothersCrime
News Summary - Brutality in UP: 16-year-old stabs brother to death with scissors
Next Story