Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

മന്ത്രവാദിനിയെന്നാരോപിച്ച്​ സ്​ത്രീയെ നാട്ടുകാർ തല്ലിക്കൊന്നു

text_fields
bookmark_border
മന്ത്രവാദിനിയെന്നാരോപിച്ച്​ സ്​ത്രീയെ നാട്ടുകാർ തല്ലിക്കൊന്നു
cancel
ആ​ഗ്ര: രാ​ത്രി വ​ഴി​തെ​റ്റി​യ​ല​ഞ്ഞ മാ​ന​സി​കാ​സ്വാ​സ്​​ഥ്യ​മു​ള്ള സ്​​ത്രീ​യെ മ​ന്ത്ര​വാ​ദി​നി​യെ​ന്നാ​രോ​പി​ച്ച്​ ഗ്രാ​മ​വാ​സി​ക​ൾ ത​ല്ലി​ക്കൊ​ന്നു. ചൊ​വ്വാ​ഴ്​​ച രാ​ത്രി മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങി​യ 62കാ​രി​യാ​യ മാ​ൻ​ദേ​വി​ക്കാ​ണ്​ ദു​ര്യോ​ഗം.

വീ​ട്ടി​ൽ നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം അ​വ​ർ വ​ഴി​തെ​റ്റി സ​മീ​പ​ത്തെ ഗ്രാ​മ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ആ ​സ​മ​യം വീ​ടി​​െൻറ പു​റ​ത്ത്​ ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി സ്​​ത്രീ​യെ ക​ണ്ട്​ ഭ​യ​ന്ന്​ നി​ല​വി​ളി​ച്ചു. മാ​ൻ​ദേ​വി വെ​ളു​ത്ത വ​സ്​​ത്ര​മാ​ണ്​ അ​ണി​ഞ്ഞി​രു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട്​ സം​ഘ​ടി​െ​ച്ച​ത്തെി​യ ഗ്രാ​മ​വാ​സി​ക​ൾ മാ​ൻ​ദേ​വി​യെ കൂ​ട്ട​മാ​യി ആ​​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ആ​രോ  മാ​ൻ​ദേ​വി​െ​യ തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന്​  ബ​ന്ധു​ക്ക​ളെ​ത്തി ഇ​വ​രെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ പ്രാ​ഥ​മി​ക​ചി​കി​ത്സ ന​ൽ​കി വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന വ​ഴി​യി​ലാ​ണ്​ മ​ര​ണം.

ത​ല​ക്കേ​റ്റ  ഗു​രു​ത​ര പ​രി​ക്കാ​ണ്​ മാ​ൻ​ദേ​വി​യു​ടെ മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന്​ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ​ഡോ​ക്കി പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ഡി.​പി. ശ​ർ​മ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agramalayalam newsbrutal lynchingelderly woman
News Summary - brutal lynching of an elderly woman in Agra-india news
Next Story