ബി.ആർ.എസ് 105 സീറ്റ് വരെ നേടും -ചന്ദ്രശേഖർ റാവു
text_fieldsഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് (ഭാരത് രാഷ്ട്ര സമിതി) 95-105 സീറ്റുകൾ നേടുമെന്ന് പാർട്ടി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവു. സ്വന്തം മണ്ഡലമായ ഗജ്വേലിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ലെ നോട്ട് നിരോധനവും കോവിഡ് മഹാമാരിയും കാരണം തെലങ്കാനയുടെ സാമ്പത്തിക വളർച്ച ഇടിഞ്ഞെന്നും ചില വികസന പരിപാടികൾ മന്ദഗതിയിലായെന്നും റാവു പറഞ്ഞു. എന്നാൽ, ഈ പ്രയാസങ്ങൾക്കിടയിലും പുതുതായി രൂപം കൊണ്ട ഈ സംസ്ഥാനം വികസനകാര്യത്തിൽ മറ്റുള്ളവയേക്കാൾ ഉയരങ്ങളിലെത്തി.
നിലവിലെ വികസന-ക്ഷേമ പദ്ധതികൾ തുടരാൻ ബി.ആർ.എസിനെ വീണ്ടും വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 119 അംഗ സഭയിലേക്ക് നവംബർ 30നാണ് വോട്ടെടുപ്പ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

