വനിത സംവരണം നേരത്തെ നടപ്പാക്കാൻ നിയമ പോരാട്ടത്തിന് ഒരുങ്ങി കെ.കവിതയുടെ ഭാരത് ജാഗ്രതി
text_fieldsകെ. കവിത
ഹൈദരാബാദ്: വനിത സംവരണം നേരത്തെ നടപ്പാക്കാൻ നിയമ പോരാട്ടത്തിന് ഒരുങ്ങി തെലങ്കാനയിലെ ബി.ആർ.എസ് എം.എൽ.എ കെ.കവിതയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക സംഘടനയായ ഭാരത് ജാഗ്രതി. വനിത സംവരണ നിയമം വേഗത്തിൽ നടപ്പാക്കാൻ നിയമപോരാട്ടം നടത്തുന്നത് സംബന്ധിച്ച് ഭാരത് ജാഗ്രതി നിയമവിദഗ്ധരുമായി ചർച്ച നടത്തുന്നുണ്ട്.
നിയമവിദഗ്ധരുടെ ഉപദേശപ്രകാരം ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന ഹർജികളിൽ ഭാരത് ജാഗ്രതി സ്വയം ഇടപെടുമെന്ന് അവരുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും വനിത സംവരണം നേരത്തെ നടപ്പാക്കണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംവരണം നടപ്പാക്കണമെന്ന് കേന്ദ്രത്തോട് കവിത ആവശ്യപ്പെട്ടു. ഇതേ അവശ്യമുയർത്തി പല സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കവിത വ്യക്തമാക്കി.
വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് ഈ വർഷം മാർച്ചിൽ കവിത ഡൽഹിയിൽ നിരാഹാര സമരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

