ജയിലിൽ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നീക്കത്തിനെതിരെ കവിത കോടതിയിൽ
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നീക്കത്തിനെതിരെ ബി.ആർ.എസ് നേതാവ് കെ. കവിത കോടതിയെ സമീപിച്ചു.
നിലപാട് അറിയിക്കാൻ സി.ബി.ഐക്ക് കോടതി സമയം അനുവദിച്ചു. കേസിൽ മാർച്ച് 15ന് അറസ്റ്റിലായ കവിത 26 മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അടുത്തയാഴ്ച കവിതയെ ജയിലിൽ ചോദ്യം ചെയ്യാൻ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു.
കവിതയുടെ ഫോണിൽനിന്ന് കണ്ടെടുത്ത ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള വാട്സ്ആപ് ചാറ്റുകളെക്കുറിച്ച് ചോദിച്ചറിയണമെന്നാണ് സി.ബി.ഐ ആവശ്യം. എന്നാൽ, സി.ബി.ഐ സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് തനിക്ക് ലഭിക്കുകയും മറുപടിക്ക് അവസരം നൽകുകയും ചെയ്യുന്നതുവരെ ഉത്തരവ് മരവിപ്പിക്കണമെന്നാണ് കവിത ആവശ്യപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

