കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsഭുവനേശ്വർ: 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം, ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ. ഒഡിഷയിലെ ജഗത്സിങ്പൂർ ജില്ലയിലാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം. കൗമാരക്കാരിയെ പലതവണ പീഡിപ്പിച്ച് ശേഷം, ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പ്രതികൾ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ചത്. അക്രമികളിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി അറിയിച്ചത് പ്രകാരം, പിതാവ് നൽകിയ പരാതിയിലായിരുന്നു സഹോദരങ്ങൾ അറസ്റ്റു ചെയ്തത്. ബനഷ്ബര ഗ്രാമവാസികളായ ഭാഗ്യധർ ദാസ്, പഞ്ചനൻ എന്നീ സഹോദരങ്ങളാണ് പിടിയിലായത്. കൂട്ടുപ്രതിയെന്ന സംശയിക്കുന്ന തുളുവിനായി തിരച്ചിൽ ആരംഭിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതിജീവിതയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുജാങ് പൊലീസ് അറിയിച്ചു.
ഒരാഴ്ചക്കിടെ ജഗത്സിങ്പുർ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. ഏതാനും ദിവസം മുമ്പായിരുന്നു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രായാപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടു പേർ അറസ്റ്റിലായി. ജൂണിൽ മാത്രം ഒഡിഷയിൽ 12 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

