Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
എ​െൻറ അനിയൻ ഒരു​ മണിക്കൂറി​ലേറെ ചോരവാർന്നുകിടന്നു; വെൻറിലേറ്റർ ഓഫാക്കു​േമ്പാൾ അവ​െൻറ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു
cancel
camera_altനവീനും ജതിനും  Picture Courtesy:mid-day.com
Homechevron_rightNewschevron_rightIndiachevron_rightഎ​െൻറ അനിയൻ ഒരു​...

'എ​െൻറ അനിയൻ ഒരു​ മണിക്കൂറി​ലേറെ ചോരവാർന്നുകിടന്നു; വെൻറിലേറ്റർ ഓഫാക്കു​േമ്പാൾ അവ​െൻറ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു'

text_fields
bookmark_border

മുംബൈ: അനുജ​െൻറ ആകസ്​മിക മരണത്തിനുപിന്നാലെ ഡോക്​ടർമാ​രോട്​ മോശമായി പെരുമാറിയതിന്​ അറസ്​റ്റിലായ നവീൻ പാർമറിന്​ പറയാനുള്ളതു കൂടി കേൾക്കണം. നഗരത്തിലെ സ്വകാര്യ ആ​ശുപത്രിയിൽ പനിബാധിതനായി പ്രവേശിപ്പിക്കപ്പെട്ട്​ ഒടുവിൽ 17 കാരനായ അനുജൻ ജതിൻ പാർമർ മരണത്തിന്​ കീഴടങ്ങിയതി​െൻറ ഞെട്ടലിൽ താൻ ഡോക്​ടർമാരോട്​ മോശമായി പെരുമാറിയിട്ടുണ്ടെന്ന്​ നവീൻ സമ്മതിക്കുന്നു. എന്നാൽ, ആശുപത്രി അധികൃതർ ത​െൻറ സഹോദര​നെ ഏതുവിധമാണ്​ പരിചരിച്ചതെന്നതിനെക്കുറിച്ച്​​ ആരും ഒന്നും പറയാത്തത്​ എന്തുകൊണ്ടാണെന്നാണ്​ നവീ​െൻറ ചോദ്യം. ഡോക്​ട​ർമാരെ കൈയേറ്റം ചെയ്​തതിന്​ അറസ്​റ്റിലായ നവീൻ ജാമ്യം നേടി ഈയിടെയാണ്​ ജയിൽമോചിതനായത്​.

ആശുപത്രിയുടെ അവഗണനയാണ്​ അനുജ​​െൻറ മരണത്തിൽ കലാശിച്ചതെന്ന്​ നവീൻ പറയുന്നു. ഇതിന്​ നവീൻ തെളിവുകളും നിരത്തുന്നു. മരിച്ചുവെന്ന്​ ഡോക്​ടർ വിധിയെഴുതിയ ശേഷവും ഹൃദയം മിടിക്കുന്നതുപോലെ തോന്നിച്ച ജതി​െൻറ ശരീരത്തി​െൻറ വിഡിയോ സെപ്​റ്റംബറിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

'എ​െൻറ സഹോദര​െൻറ മരണത്തിന്​ കാരണക്കാരായ ആശുപത്രി അധികൃതരുടെ പെരുമാറ്റത്തിൽ ഞാൻ ആകെ ഖിന്നനായിരുന്നു. ആശുപത്രി കിടക്കയിൽ നിറയെ ഉറുമ്പുകളുണ്ടായിരുന്നു. ഇഞ്ചക്​ഷൻ സൂചി ശരിയായി കുത്താത്തതിനാൽ ഒന്നര മണിക്കൂറിലേറെ അനുജ​െൻറ കൈയിൽനിന്ന്​ ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു. '- ജതിെൻറ കൈയിൽനിന്ന്​ ചോരയൊലിക്കുന്ന ദൃശ്യങ്ങൾ മൊ​ൈബലിൽ കാട്ടി നവീൻ പറഞ്ഞു.

സെപ്​റ്റംബർ ഒമ്പതിന്​ ജതിൻ മരിച്ചതായി ഡോക്​ടർമാർ പറഞ്ഞ​​ സമയത്ത്​, അവ​െൻറ ഹൃദയം മിടിക്കുന്നുണ്ടായിരുന്നുവെന്നും ശരീരത്തിന്​ ചൂട്​ അനുഭവപ്പെട്ടിരുന്നുവെന്നും നവീൻ പറയുന്നു. നവീ​​ൻ നിർബന്ധം പിടിച്ചതിനെ തുടർന്നാണ്​ വെൻറിലേറ്റർ വീണ്ടും പ്രവർത്തിപ്പിച്ചത്​. 'രാവിലെ പത്തുമണിയോടെയാണ്​ ഞങ്ങൾ ആശുപത്രിയിലെത്തിയത്​. അവർ ജതിനെ അഡ്​മിറ്റ്​ ചെയ്​തത്​ കോവിഡ്​ -19 വാർഡിലാണ്​. ഞങ്ങളുടെ മുന്നിൽവെച്ച്​ ഒരു കോവിഡ്​ രോഗി മരണപ്പെട്ടു. ആ കിടക്ക സാനിറ്റൈസ്​ ചെയ്യാതെ അതേ കിടക്കയിൽ ഡോക്​ടർമാർ ജതിനെ കിടത്തി. ആ രാത്രിയിൽ അവർ അവനെ വെൻറിലേറ്ററിലേക്ക്​ മാറ്റി. അടിയന്തരമായി എക്​സ്​റേ, സി.ടി സ്​കാൻ, രക്​ത പരിശോധനകൾ എന്നിവയെല്ലാം ഉടൻ നടത്തണമെന്ന്​ ഡോക്​ടർമാർ പറഞ്ഞു. പിന്നീട്​, ടെസ്​റ്റുകൾ 12 മണിക്കൂർ വൈകിച്ചു.

സെപ്​റ്റംബർ എട്ടിന്​ രാത്രി ഒരുമണിയോടെയാണ്​ കിടക്കയിൽ ഉറുമ്പുകളെ കണ്ടത്​. ഹോസ്​പിറ്റൽ സ്​റ്റാഫിനോട്​ പറഞ്ഞപ്പോൾ ആളില്ലെന്നും ഞങ്ങ​ളോട്​ ക്ലീൻ ചെയ്യാനുമായിരുന്നു മറുപടി. മൂന്നുമണിക്കാണ്​ ഇഞ്ചക്​ഷന്​ കുത്തിവെച്ചിടത്തുനിന്ന്​ ചോര വാർന്നുപോകുന്നത്​ ശ്രദ്ധയിൽപെട്ടത്​. ഇതൊക്കെ ആയപ്പോൾ,​ അനുജൻ മരിച്ചതിനെ തുടർന്ന്​ ഞാൻ ഡോക്​ടർമാർക്കെതി​െര രോഷാകുലനായതു നേരാണ്​​. ഡോക്​ടർമാരെ ഞാൻ ബഹുമാനിക്കുന്നു. ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്തയാളാണ്​ ഞാൻ. എ​െൻറ അനുജ​നന്​ നീതി കിട്ടാൻ ഞാൻ പൊരുതും.' -കണ്ണീരോടെ നവീൻ പറഞ്ഞു.

ആശുപത്രി അധികൃതരുടെ അവഗണനയാണ്​ ജതി​െൻറ മരണത്തിന്​ കാരണമായതെന്ന്​ പിതാവ്​ പ്രദീപും 'മിഡ്​​-ഡേ' പത്ര​ത്തോട്​ പറഞ്ഞു. 'ബോഡി ബിൽഡിങ്​ ചാമ്പ്യനായിരുന്നു ജതിൻ. കനഡയിൽ പഠിക്കാൻ പോവണമെന്നായിരുന്നു അവ​െൻറ ആഗ്രഹം. പനി വന്നാണ്​ അവനെ ആശുപത്രിയിലാക്കിയത്​. കോവിഡില്ലാത്ത അവനെ ആശുപത്രിക്കാർ കോവിഡ്​ വാർഡിലാണ്​ അഡ്​മിറ്റ്​ ​െചയ്​തത്​. വെൻറിലേറ്ററിലാക്കിയശേഷം അവനെ കൃത്യമായി പരിശോധിക്കുകപോലും ചെയ്യാതെ, വെൻറിലേറ്റർ ഓഫാക്കി അവൻ മരിച്ചെന്ന്​ പറയുകയായിരുന്നു അവർ​' -പ്രദീപ്​ പാർമർ പറഞ്ഞു.

Show Full Article
TAGS:Jatin Parmer Hospital negligence Mumbai Covid 19 
Next Story