Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാ​വ്​ പീഡനകേസ്​:...

ഉന്നാ​വ്​ പീഡനകേസ്​: കുൽദീപ്​ സിങ്ങിനെ പിന്തുണച്ച്​ ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
bjp-m.la
cancel

ലഖ്​നോ: ഉന്നാവ്​ പീഡനകേസ്​ പ്രതി കുൽദീപ്​ സിങ്​ സെങ്കാറിനെ പിന്തുണച്ച്​ ബി.ജെ.പി എം.എൽ.എ. ഹാർദോയ്​ എം.എൽ.എയായ അശിഷ്​ സിങ്​ അസുവാണ്​ കുൽദീപിനെ പിന്തുണച്ച്​ രംഗ​ത്തെത്തിയത്​. മോശം സമയത്തിലൂടെയാണ്​ കുൽദീപ്​ കടന്നു പോകുന്നത്​. അദ്ദേഹം വേഗം തന്നെ ഇതിൽ നിന്ന്​ പുറത്ത്​ വരുമെന്നാണ്​ പ്രതീക്ഷയെന്ന്​ അസു പറഞ്ഞു.

നമ്മുടെ സഹോദരൻ കുൽദീപ്​ സിങ്​ സെങ്കാർ ഇന്ന്​ നമ്മുടെ കൂടെയില്ല. അദ്ദേഹം മോശം സമയത്തിലൂടെയാണ്​ കടന്ന്​ പോകുന്നത്​. ഇതിൽ നിന്ന്​ മോചിതനായി അദ്ദേഹം പുറത്ത്​ വരാൻ നമുക്ക്​ ആശംസിക്കാമെന്നും അസു പറഞ്ഞു. ഉന്നാവിനടുത്ത്​ നടന്ന ഒരു പരിപാടിക്കിടെയാണ്​ ബി.ജെ.പി എം.എൽ.എ വിവാദ പരാമർശം നടത്തിയത്​.

ഉന്നാവ്​ പീഡനകേസിലെ പ്രതി കുൽദീപ്​ സിങ്​ സെങ്കാറിനെ വ്യാഴാഴ്​ച ബി.ജെ.പിയിൽ നിന്ന്​ പുറത്താക്കിയിരുന്നു. ഉന്നാവ്​ പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയും അതിന്​ പിന്നിൽ സെങ്കാറാണെന്ന്​ ആരോപണം ഉയരുകയും ചെയ്​തതോടെയാണ്​ എം.എൽ.എയെ പുറത്താക്കാൻ ബി.ജെ.പി നിർബന്ധിതമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsUnnao Rape CaseKuldeep sing sengarbjp
News Summary - "Brother Kuldeep Going Through Hard Times-India news
Next Story