Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇതുപോലുള്ള സ്ഥലത്ത്​...

‘ഇതുപോലുള്ള സ്ഥലത്ത്​ ജീവിച്ചാൽ ഞങ്ങൾ മരിച്ചു പോകും’ -ബംഗളൂരു ലേബർ കാമ്പിൽ തൊഴ​ിലാളികൾക്ക്​ അടിമ ജീവിതം

text_fields
bookmark_border
bengaluru-labour-camb.jpg
cancel

ബംഗളൂരു: ‘‘നിങ്ങൾ പറയൂ.. ഇതുപോലുള്ള സാഹചര്യത്തിൽ ഞങ്ങൾ എങ്ങനെ ജീവിക്കും.? ഇതുപോലുള്ള സ്ഥലത്ത്​ ജീവിച്ചാൽ ഞങ്ങൾ മരിച്ചു പോകും. കൊ​റോണ വൈറസ്​ ബാധിച്ചില്ലെങ്കിലും ഞങ്ങളുടെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്​. മഴ പെയ്​താൽ ഞങ്ങൾക്കിവിടെ ഉറങ്ങാൻ ബുദ്ധിമുട്ടാണ്​. ട്രെയിനിന്​ വേണ്ടി രജിസ്​റ്റർ ചെയ്യുന്നതിനായി പോവാൻ പോല​ും അവർ ഞങ്ങളെ അനുവദിക്കുന്നില്ല.’’ -ബംഗളൂരുവിൽ ലേബർ കാമ്പിൽ ക​ുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളിലൊരാൾ പറഞ്ഞു. 

നിരവധി അന്തർ സംസ്ഥാന തൊഴിലാളികളാണ്​ സൗത്ത്​ ബംഗളൂരുവിലെ കൊനാൻകുന്ദെ ക്രോസിലുള്ള ലേബർ ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്നത്​. തകര ഷീറ്റുകൊണ്ട്​ മറച്ചുണ്ടാക്കിയ മുറികളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കുകയാണിവർ​. തറയിൽ തുണി വിരിച്ചാണ്​ ഭൂരിഭാഗംപേരും കിടക്കുന്നത്​. യു.പി, ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള 7000ത്തോളം തൊഴിലാളികൾ ലേബർ ക്യാമ്പിൽ ജീവിക്കുന്നതായി തൊഴിലാളികൾ പറയുന്നു. ഓൺലൈൻ മാധ്യമമായ ‘ദി ക്വിൻറ്​’ ആണ്​ തൊഴിലാളികളുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ടത്​. 

‘‘ഈ വലിയ കെട്ടിടങ്ങളൊക്കെ ഞങ്ങളുണ്ടാക്കിയതാണ്​. പക്ഷെ ഞങ്ങൾക്ക്​ ഒന്നു ഭക്ഷണം കഴിക്കാനോ താമസിക്കാനോ സൗകര്യമില്ല. അവർ എ.സിയും കൂളറുമായി കിടന്നുറങ്ങുന്നു. ഞങ്ങളോട്​ തറയിൽ കിടന്നുകൊള്ളാനാണ്​ പറഞ്ഞത്​.’’ -തനിക്കു പിന്നിലെ അപ്പാർട്ട്​മ​െൻറ്​ ചൂണ്ടിക്കാട്ടി ഒരു തൊഴിലാളി പറഞ്ഞു.

കോവിഡ്​ പടർന്നു പിടിക്കുന്നസാഹചര്യത്തിൽ ഇവർ രോഗ ഭീതിയിലാണ്​. തൊഴിലുടമ ക്യാമ്പിൽ നിന്ന്​ പുറത്തിറങ്ങാൻ പോലും അനുവദിക്കുന്നില്ലെന്നും തങ്ങളെ തടവുകാരെ പോലെ പിടിച്ചുവെച്ചിരികുകയാണെന്നും​ തൊഴിലാളികൾ പറഞ്ഞു. ​സ്വകാര്യ സെക്യുരിറ്റി ഗാർഡുമാരുടെ നിരീക്ഷണത്തിലാണിവർ. ചെയ്​ത ജോലിക്കുള്ള കൂലി പോലും തങ്ങൾക്ക്​ ലഭിക്കുന്നില്ലെന്ന്​ തൊഴിലാളികൾ വ്യക്തമാക്കി. 

സംസ്ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ അന്തർ സംസ്ഥാന ​തൊഴിലാളികൾ സർക്കാർ ഒരുക്കിയ വാഹന സൗക​ര്യങ്ങൾ ഉപയോഗപ്പെടുത്തി നാട്ടിലേക്ക്​ തിരിച്ചു പോകുമ്പോൾ ‘ഞങ്ങൾ ജോലി ചെയ്യില്ല, ഞങ്ങളെ വീട്ടിൽ പോകാൻ അനുവദിക്കുക’ എന്ന മുദ്രാവാക്യവുമായി ​ലേബർ ക്യാമ്പിലെ തൊഴിലാളികൾ സമരം ചെയ്യുകയാണ്​. അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ട്രെയിൻ സർവീസ്​ പുനരാരംഭിക്കുമെന്ന്​ കർണാടക സർക്കാർ അറിയിച്ചിട്ടു​​ണ്ടെങ്കിലും അതിനായി രജിസ്​റ്റർ ചെയ്യാൻ പോലും ഇവർക്ക്​ സാധിക്കുന്നില്ല. 

ട്രെയിൻ ലഭിച്ചില്ലെങ്കിൽ നടന്നു പോകാനാണ്​ തീരുമാനമെന്ന്​ തൊഴിലാളികൾ പറഞ്ഞു. ഒരിക്കൽ​ തിരിച്ചു പോകാൻ തീരുമാനിച്ചപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ തങ്ങൾക്കരികിലെത്തി എല്ലാവിധ രേഖകളും നൽകാമെന്ന്​ അറിയിച്ചിരുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്ക്​​ ശേഷമേ രേഖകൾ അയക്കാൻ സാധിക്കൂ എന്നാണവർ പറഞ്ഞത്​. പക്ഷെ പിന്നീട്​ ട്രെയിൻ ഇല്ലാതായതോടെ തങ്ങൾ നടക്കാൻ തീരുമാനിച്ചു. എന്നാൽ സർക്കാർ ഉത്തരവു നൽകുന്നില്ല. അവരെന്താണ്​ ചെയ്യുന്നതെന്ന്​ മനസ്സിലാവുന്നില്ല. അവർ ഞങ്ങൾക്ക്​ ഗാതാഗത സൗകര്യം ഒരുക്കി തന്നാൽ ഞങ്ങൾക്ക്​ നടക്കേണ്ട ആവശ്യമില്ല.

‘‘വീട്ടിൽ ആരെങ്കിലും മരിച്ചാൽ ഞങ്ങൾക്ക്​ അവരെ കാണാൻ സാധിക്കില്ല. ​ ഞങ്ങൾ ഇവിടെ വെച്ച് മരിച്ചാൽ മൃതദേഹം കൈകാര്യം ചെയ്യാൻ ആരും വരില്ല. വീട്ടിലേക്ക്​ അയക്കുകയുമില്ല. നടക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്​. ഞങ്ങളത്​ സഹിക്കും. ഞങ്ങളിവിടെ മരിച്ചുകൊണ്ടിരിക്കുകയാണ്​.’’ -തൊഴിലാളികളുടെ സൂപ്പർവൈസർ ഗുലാബ്​ അൻസാരി പറഞ്ഞു. 


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsBroken SheltersBengaluru Labour Camp
News Summary - Broken Shelters and Dreams: Life Inside a Labour Camp in Bengaluru -india news
Next Story