Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾക്കൂട്ടകൊലകൾ...

ആൾക്കൂട്ടകൊലകൾ ആർ.എസ്.എസിന്‍റെ സംസ്കാരം; ഭാഗവതിന് വൃന്ദ കാരാട്ടിന്‍റെ മറുപടി

text_fields
bookmark_border
vrinda-karat-081019.jpg
cancel

ന്യൂഡൽഹി: ആൾക്കൂട്ടകൊലകൾ ആർ.എസ്.എസ് സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ആൾക്കൂട്ടകൊല ഭാരതത്തിന്​ അന്യമാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ.

രാജ്യത്ത്​ നടക്കുന്ന അതിക്രമങ്ങളെ ആൾക്കൂട്ടകൊലകളായി ചിത്രീകരിച്ച്​ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. ഇത് ശരിയാണെങ്കിൽ സുപ്രീംകോടതി പോലും അപകീർത്തിപ്പെടുത്തുന്നുവെന്ന് പറയേണ്ടിവരും. 2018 ജൂലൈയിൽ ആൾക്കൂട്ടകൊലകൾക്കെതിരെ സുപ്രീംകോടതി പ്രതികരിച്ചിരുന്നു.

ആൾക്കൂട്ടമർദനങ്ങൾ തടയാൻ പത്തോളം നിർദേശങ്ങളും സുപ്രീംകോടതി നൽകി. എന്നാൽ, ഇവയിൽ ഒന്നുപോലും സർക്കാർ നടപ്പാക്കിയില്ല -വൃന്ദ പറഞ്ഞു. ആൾക്കൂട്ടകൊലകൾ ഇന്ത്യയുടെ സംസ്കാരമല്ല, പക്ഷേ ആർ.എസ്.എസിന്‍റെ സംസ്കാരമാണ്. അതാണ് കുഴപ്പം.

രാജ്യത്തെ ജനാധിപത്യത്തിന്‍റെ അപകടാവസ്ഥയെക്കുറിച്ച് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഡെമോക്രസിയാണോ മോബോക്രസിയാണോ രാജ്യത്ത് നടക്കുന്നതെന്ന് കോടതി ചോദിച്ചതായും വൃന്ദ കാരാട്ട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssvrinda karatmohan bhagavatindia news
News Summary - brinda karat hits out rss -india news
Next Story