Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഗു​സ്തി ഭ​ര​ണം’...

‘ഗു​സ്തി ഭ​ര​ണം’ നി​ർ​ത്തു​ന്നു – ബ്രി​ജ്ഭൂ​ഷ​ൺ

text_fields
bookmark_border
‘ഗു​സ്തി ഭ​ര​ണം’ നി​ർ​ത്തു​ന്നു – ബ്രി​ജ്ഭൂ​ഷ​ൺ
cancel

ന്യൂ​ഡ​ൽ​ഹി: പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ​ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യെ കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം സ​സ്​​പെ​ൻ​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ മു​ൻ പ്ര​സി​ഡ​ന്റ് ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ​ട​ക്കം മ​റ്റ് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ണ്ടെ​ന്ന് ബി.​ജെ.​പി പ്ര​സി​ഡ​ന്റ് ജെ.​പി. ന​ഡ്ഡ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം ബ്രി​ജ്ഭൂ​ഷ​ൺ പ​റ​ഞ്ഞു. ‘ഗു​സ്തി​യു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. 12 കൊ​ല്ലം ഗു​സ്തി​യെ സേ​വി​ച്ചു. ഭ​ര​ണം ന​ല്ല​തോ ചീ​ത്ത​യോ എ​ന്ന് കാ​ലം തെ​ളി​യി​ക്കും. കാ​ര്യ​ങ്ങ​ൾ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ തീ​രു​മാ​നി​ക്കും’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജെ.​പി. ന​ഡ്ഡ​യു​മാ​യി ഗു​സ്തി ഫെ​ഡ​റേ​ഷ​നി​ലെ വി​ഷ​യ​ങ്ങ​ള​ല്ല സം​സാ​രി​ച്ച​തെ​ന്നും ബ്രി​ജ്ഭൂ​ഷ​ൺ പ​റ​ഞ്ഞു. താ​ര​ങ്ങ​ൾ​ക്ക് ഒ​രു​ വ​ർ​ഷം ന​ഷ്ട​മാ​കു​ന്ന​തി​നാ​ലാ​ണ് ഈ ​മാ​സം ത​ന്നെ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ത്താ​ൻ പു​തി​യ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​തെ​ന്നും ബ്രി​ജ്ഭൂ​ഷ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brij Bhushan Sharan Singh
News Summary - Brij Bhushan about suspending wrestling federation
Next Story