Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​ര​െൻറ...

വ​ര​െൻറ പി​താ​വി​​നൊ​പ്പം വ​ധു​വി​െൻറ മാ​താ​വ്​ ഒ​ളി​ച്ചോ​ടി; വി​വാ​ഹം മു​ട​ങ്ങി

text_fields
bookmark_border
marriage
cancel
camera_altrepresentative image

സൂ​റ​ത്ത്​: വ​ധു​വി​​െൻറ മാ​താ​വും വ​ര​​െൻറ പി​താ​വും ഒ​ളി​ച്ചോ​ടി​യ സം​ഭ​വ​ത്തി​​​നൊ​ടു​വി​ൽ വി​വാ​ഹം മു​ട​ങ്ങി. ഈ ​മാ​സം പ​ത്തി​നാ​ണ്​ ഗു​ജ​റാ​ത്തി​ലെ ക​ട്ട​ർ​ഗാ​മി​ൽ​നി​ന്നു​ള്ള 43കാ​ര​നാ​യ പ​​ട്ടേ​ലി​നെ​യു ം ന​വ്​​സ​രി​യി​ൽ​നി​ന്നു​ള്ള 42 കാ​രി​യാ​യ ര​വാ​ലി​നെ​യും കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന്​ ഇ​വ​ർ​ക്കാ​യി പൊ​ലീ​സ്​ തി​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​ണ്. പ​​ട്ടേ​ലും ര​വാ​ലും കു​ട്ടി​ക്കാ​ലം മു​ത​ലേ ഇ​ഷ്​​ട​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​​ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഒ​രേ ​പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ര​വാ​ൽ മ​റ്റൊ​രാ​ളെ​യാ​ണ്​ വി​വാ​ഹം ചെ​യ്​​ത​ത്.

പി​ന്നീ​ട്​ ത​​െൻറ മ​ക​നു​വേ​ണ്ടി ര​വാ​ല​ി​​െൻറ മ​ക​ളെ അ​ന്വേ​ഷി​ച്ചു പ​​ട്ടേ​ൽ എ​ത്തി​യ​തോ​ടെ സം​ഭ​വ​ങ്ങ​ളു​ടെ ഗ​തി മാ​റി. ഫെ​ബ്രു​വ​രി ര​ണ്ടാം​വാ​രം വി​വാ​ഹം നി​ശ്ച​യി​ക്കു​ക​യും അ​തി​നു​ള്ള ഒ​ര​ു​ക്ക​ങ്ങ​ള​ു​മാ​യി ഇ​രു കു​ടും​ബ​ങ്ങ​ളും മു​ന്നോ​ട്ടു​പോ​വു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​രു​വ​രെ​യും പെ​​ട്ടെ​ന്ന്​ കാ​ണാ​താ​യ​ത്.

ഭാ​ര്യ​യു​ടെ ഈ ​ചെ​യ്​​തി​യി​ൽ ത​​െൻറ കു​ടും​ബം അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണെ​ന്ന്​ ര​വാ​ലി​​െൻറ ഭ​ർ​ത്താ​വ്​ പ്ര​തി​ക​രി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹം മാ​റ്റി​വെ​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടു കു​ടും​ബ​ങ്ങ​ളും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി ഇ​രു​വ​രു​ടെ​യും മ​ട​ങ്ങി​വ​ര​വി​ന്​ കാ​ത്തി​രി​ക്കു​ക​യാ​ണ്.

അ​തി​നി​ടെ, മ​ധ്യ​​പ്ര​ദേ​ശി​ലെ ഉ​െ​ജ്ജ​യി​ൻ ക്ഷേ​ത്ര​ത്തി​ൽ ഇ​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി പൊ​ലീ​സി​ന്​ സൂ​ച​ന ല​ഭി​ച്ചു. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി​വ​രു​ന്ന​താ​യി പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsbridegroommother eloped
News Summary - brides mother elope with groom's father -india news
Next Story