Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ത്രീധനം കൂടുതൽ വേണമെന്ന് വരൻ; വധുവിന്‍റെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsbookmark_border
ബാന്ദ(ഉത്തർപ്രദശ്): വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, സ്ത്രീധനം പോരെന്ന് പേരിൽ വരൻ വിവാഹം ഒഴിഞ്ഞതിൽ മനം നൊന്ത് വധുവിന്‍റെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർ പ്രദേശിലെ ദാൽപയിലാണ് സംഭവം.
വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ അധികം നൽകണമെന്ന് വരന്‍റെ ബന്ധുക്കൾ ആവശ്യപ്പെടുകയായാരുന്നു. എന്നാൽ ഇൗ തുക തനിക്ക് നൽകാനുള്ള ശേഷിയില്ലെന്ന് വധുവിന്‍റെ പിതാവ് പറഞ്ഞെങ്കിലും വരന്‍റെ ബന്ധുക്കൾ കൂട്ടാക്കാൻ തയ്യാറായില്ല.
നേരത്തെ സ്ത്രീധനമായി ഒരു ലക്ഷം രൂപ വരന് നൽകിയിരുന്നു. അതേസമയം വധുവിന്‍റെ പിതാവ് ആത്മഹത്യക്ക് ശ്രമിക്കുന്നത് ബന്ധുക്കൾ കണ്ടതോടെയാണ് അനിഷ്ട സംഭവം ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
