Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bride
cancel
camera_alt

Photo Courtesy: Pixabay/ representational image

Homechevron_rightNewschevron_rightIndiachevron_rightവില​യേറിയ 'മേക്കപ്പ്​'...

വില​യേറിയ 'മേക്കപ്പ്​' പോകും; മാസ്​ക്​ ധരിക്കാത്തതിന്​ വധുവിന്​ പിഴയിട്ട്​ ​െപാലീസ്​

text_fields
bookmark_border

ന്യൂഡൽഹി: പഞ്ചാബിന്‍റെ തലസ്​ഥാന നഗരമായ ഛണ്ഡിഗഡിൽ മാസ്ക്​ ധരി​ക്കാത്തതിന്​ വധുവിന്​ പിഴ. മാസ്​ക്​ ധരിക്കാതെ യുവതി വിവാഹ പന്തലിലേക്ക്​ പോകുന്നതിനിടെയാണ്​ പൊലീസ്​ പിഴയിട്ടത്​.

വിവാഹവസ്​ത്രമണിഞ്ഞ യുവതി സെക്​ടർ 8 ഗുരദ്വാരയിലേക്ക്​ കാറിൽ പോകുകയായിരുന്നു. സെക്​ടർ എട്ടിന്‍റെയും ഒമ്പതിന്‍റെയും ട്രാഫിക്​ സിഗ്​നലിന്​ സമീപം വധു മാസ്​ക്​ ധരിക്കാത്തത്​ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ ​പൊലീസ്​ കാർ തടഞ്ഞുനിർത്തുകയായിരുന്നു.

എന്നാൽ മാസ്​ക്​ ധരിച്ചാൽ മുഖത്തെ വിലകൂടിയ മേക്കപ്പ്​ പോകുമെന്നായിരുന്നു വധുവിന്‍റെയും കുടുംബാംഗങ്ങളുടെയും വാദം.

'മാസ്​ക്​ തന്‍റെ വിലയേറിയ മേക്കപ്പ്​ നശിപ്പിക്കുമെന്നാണ്​ വധു വിചിത്രവാദം ഉന്നയിക്കുന്നത്​. അതിനെ കുടുംബാംഗങ്ങൾ പിന്തുണക്കുകയും ചെയ്യുകയായിരുന്നു' -പ്രദേശത്തുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾ പറഞ്ഞു.

വധുവിന്‍റെ വിശദീകരണം തൃപ്​തികരമാകാതെ വന്നതോടെ പൊലീസ്​ 1000 രൂപ പിഴയിട്ടു.

രാജ്യത്ത്​ കോവിഡ്​ രണ്ടാംതരംഗം ശക്തി പ്രാപിക്കുന്നതിനിടെയാണ്​ ഈ സംഭവം. മൂന്നുലക്ഷത്തിലധികം പേർക്കാണ്​ രാജ്യത്ത്​ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്​ക്​ ധരിക്കുന്നത്​ നിർബന്ധമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BridemaskCovid protocol​Covid 19
News Summary - Bride who ditched mask to protect make up fined for breaking COVID protocol
Next Story