Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരന്‍ മദ്യപിച്ചെത്തി, നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചു; വിവാഹം ഒഴിവാക്കി വധു

text_fields
bookmark_border
വരന്‍ മദ്യപിച്ചെത്തി, നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചു; വിവാഹം ഒഴിവാക്കി വധു
cancel

ലഖ്‌നോ: വിവാഹ പന്തലിലേക്ക് വരന്‍ മദ്യപിച്ചെത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതോടെ വിവാഹം വേണ്ടെന്ന്‌വെച്ച് വധു. ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം.

വിവാഹ ചടങ്ങലിലേക്ക് വരനും കൂട്ടുകാരും മദ്യപിച്ച നിലയിലാണ് എത്തിയത്. വരന്‍ യുവതിയെ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചു. വധു വിസമ്മതിച്ചതോടെ യുവാവ് അതിഥികളോട് അടക്കം അപരമര്യാദയായി പെരുമാറാന്‍ തുടങ്ങി.

ഇതോടെ സഹികെട്ട യുവതി വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. വരന്റെ കുടുംബം പൊലീസിനെ സമീപിച്ചെങ്കിലും, തിക്രി ഗ്രാമത്തില്‍നിന്നുള്ള കര്‍ഷകന്റെ മകളായ 22കാരി തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

തുടര്‍ന്ന്, വധുവിന്റെ ബന്ധുക്കള്‍ വരന്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവെക്കുകയും സ്ത്രീധനം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീധനം തിരികെ നല്‍കാന്‍ വരന്റെ വീട്ടുകാര്‍ സമ്മതിക്കുകയും പൊലീസിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bride cancels wedding after groom arrives drunk forces her to dance and misbehaves with relatives
Next Story