മുഹൂർത്തത്തിന് തൊട്ടുമുമ്പ് കാമുകന്‍റെ ഫോൺ കോൾ, ഇതോടെ വിവാഹം വേണ്ടെന്ന് യുവതി; പിന്നെ നടന്നത് കൂട്ടത്തല്ല്
text_fieldsമൈസൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ താലി കെട്ടുന്നതിന് തൊട്ടുമുമ്പ് വധു വിവാഹം വേണ്ടെന്ന് പറഞ്ഞതോടെ കൂട്ടത്തല്ല്. ഹാസനിലെ ആദിചുഞ്ചനഗരി കല്യാണമണ്ഡപത്തിലാണ് സംഭവം. ബുവനഹള്ളി സ്വദേശിയായ യുവതിയുടെയും ഈശ്വരഹള്ളി സ്വദേശിയായ യുവാവിന്‍റെയും വിവാഹം നടക്കവെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.
താലി കെട്ടുന്നതിന് തൊട്ടുമുമ്പ് വധുവിന് ഒരു ഫോൺ വരികയായിരുന്നു. ഫോണിൽ സംസാരിച്ച ശേഷം യുവതി, തനിക്ക് ഈ വിവാഹം വേണ്ടെന്ന് പറഞ്ഞ് ഓഡിറ്റോറിയത്തിലെ ഡ്രസ്സിങ് റൂമിൽ കയറി വതിലടച്ചു. വീട്ടുകാർ ആവർത്തിച്ച് പറഞ്ഞിട്ടും വാതിൽ തുറക്കാൻ തയാറായതുമില്ല.
മുഹൂർത്ത സമയത്ത് ഫോണിൽ വിളിച്ചത് യുവതിയുടെ കാമുകനാണെന്ന വിവരം പരന്നതോടെ വധൂ-വരന്മാരുടെ വീട്ടുകാരും ബന്ധുക്കളും തമ്മിൽ വാക്കേറ്റമായി. ഇത് പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. ഒടുവിൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

