ബ്രിക്സ് ഉച്ചേകാടി: മോദി യാത്ര തിരിച്ചു
text_fieldsന്യൂഡൽഹി: ചൈനയിലെ സിയാമെനിൽ നടക്കുന്ന ബ്രിക്സ് ഉച്ചേകാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. വിനോദ സഞ്ചാര മേഖലയിലെ പ്രശ്നങ്ങൾ ബ്രിക്സ് രാജ്യങ്ങളെ ബാധിക്കുന്ന വിഷയം ഉച്ചകോടിയിൽ ഇന്ത്യ ശക്തമായി ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്.
ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ചൈന സൈനികർ അതിർത്തിയിലെ ദോക്ലാമിൽ മുഖാമുഖം നിലയുറപ്പിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. അതിനാൽ തന്നെ മോദി-ജിൻപിങ് കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നത്.
ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ നഗരമായ സിയാമെനിൽ നടക്കുന്ന ഉച്ചകോടിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തായ്വാെൻറ സമീപ പ്രദേശത്താണ് സിയാമെൻ നഗരം.
ലോക ഭരണക്രമത്തിലും സമ്പദ്വ്യവസ്ഥയിലും സുപ്രധാന പങ്കുവഹിക്കുന്ന ബ്രസീൽ, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. കഴിഞ്ഞ തവണ ഇന്ത്യയാണ് ഉച്ചകോടിക്ക് ആതിഥ്യമരുളിയത്. ഗോവയായിരുന്നു വേദി.
