Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് പരിമസമാപ്തി; പങ്കാളിത്ത രാജ്യങ്ങൾ അണിനിരക്കുന്ന ഓപൺ സെഷൻ നടക്കും

text_fields
bookmark_border
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് പരിമസമാപ്തി; പങ്കാളിത്ത രാജ്യങ്ങൾ അണിനിരക്കുന്ന ഓപൺ സെഷൻ നടക്കും
cancel

ന്യൂഡൽഹി: രണ്ട് ദിനങ്ങളായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് പരിമസമാപ്തി. പങ്കാളിത്ത രാജ്യങ്ങളും വിവിധ പ്രമുഖ രാഷ്ട്ര നേതാക്കളും അണിനിരക്കുന്ന ഓപൺ സെഷൻ ഞായറാഴ്ച രാവിലെ പത്തിന് ആരംഭിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടക്കമുള്ള രാഷ്ട്ര തലവന്മാർ വിവിധ ആഗോള വിഷയങ്ങളിലുള്ള തങ്ങളുടെ നിലപാട് ഈ സെഷനിൽ വ്യക്തമാക്കും. ആഗോളതലത്തിലുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ, വികസനം, അന്താരാഷ്ട്ര സമാധാനം, നയതന്ത്ര ബന്ധം തുടങ്ങിയവ ഓപൺ സെഷനിൽ പ്രധാന വിഷയങ്ങളാകും.

കഴിഞ്ഞ ദിവസം ബ്രിക്സ് ഉച്ചകോടിയിൽ രാജ്യങ്ങൾ തമ്മിൽ ചർച്ചകളും വിവിധ നേതാക്കൾക്കിടയിൽ കൂടിക്കാഴ്ചകളും നടന്നിരുന്നു. ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്ന നിരവധി ചർച്ചകളിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കിയതിനുശേഷം അംഗ രാജ്യങ്ങൾ ഏകകണ്ഠമായി “ന്യൂഡൽഹി പ്രഖ്യാപനം 2026′ അംഗീകരിച്ചു. ആഗോള വിപണിയിലെ യു .എസ് ഡോളർ മേധാവിത്വത്തിനുമേലെ ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ പ്രാദേശിക കറൻസി കൈമാറ്റം വേണമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ആഗോള വ്യാപാരത്തെ കൂടുതൽ വ്യാപിപ്പിക്കാനും എല്ലാവരെയും ഉൾപ്പെടുത്തി ലോക വ്യാപാര സംഘടന പരിഷ്‌കരിക്കുന്നതിനെയും ബ്രിക്സ് പിന്തുണച്ചു.

ഫലസ്തീനിൽ പട്ടിണി യുദ്ധ തന്ത്രമാക്കുന്നതും സാധാരണക്കാർക്കും ആരോഗ്യ കേന്ദ്രങ്ങൾ അടക്കമുള്ള സിവിലിയൻ സ്ഥാപനങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തുന്നതും അംഗീകരിക്കാനാവില്ലെന്നും പരിഹാരത്തിന് കൂട്ടായ ശ്രമമാണ് വേണ്ടതെന്നും രാഷ്ട്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇറാൻ പ്രസിഡന്റുമായി നരേന്ദ്ര മോദി നടത്തിയ ചർച്ചകൾക്ക് പിന്നാലെ നിർണായകമായ തീരുമാനം ഇറാൻ കൈകൊണ്ടതായും റിപ്പോർട്ടുകളുണ്ട്. യുഎസ്-ഇസ്രായേലുമായി തുടരുന്ന ആക്രമണം മയപ്പെടുത്താൻ ഇറാൻ നടപടി സ്വീകരിക്കുമെന്നാണ് സൂചന.

ഇന്ത്യ-ചൈന പ്രധാനമന്ത്രിമാർ തമ്മിലും രാജ്യങ്ങളുടെ ഉയർച്ചക്കും സുഹൃദ്ബന്ധത്തിനും പ്രതികൂലമായ അഭിപ്രായങ്ങൾ പരസ്പരം കൈമാറി. ഇന്ത്യയും ചൈനയും പങ്കാളികളാണെന്നും ഒരിക്കലും എതിരാളികളല്ലെന്നും മോദി നിലപാട് വ്യക്തമാക്കിയതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുമായുള്ള ബന്ധത്തിൽ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന് തടസ്സമല്ലെന്നും അതിർത്തി സംബന്ധിച്ചുള്ള ഇന്ത്യ-ചൈന പ്രശ്നങ്ങൾക്ക് തടയിടാൻ ഇരുരാജ്യങ്ങളും സന്നദ്ധമാണെന്നും നടപടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ്സി മസൂദ് പെസെഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ തുടങ്ങിയ എല്ലാ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിൽ തുടരുകയാണ്. ഉച്ചകോടി സമാപിച്ചാലുടൻ പല സമയങ്ങളിലായി അവർ സ്വന്തം രാജ്യങ്ങളിലേക്ക് തിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BRICS Summit Concludes Today with Open Session in New Delhi
Next Story