Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രിക്സ് ഉച്ച​കോടിക്ക് നാളെ തുടക്കം; റ​ഷ്യ​, ചൈന പ്ര​സി​ഡ​ന്റു​മാ​ർ എത്തു​ന്നു

text_fields
bookmark_border
ബ്രിക്സ് ഉച്ച​കോടിക്ക് നാളെ തുടക്കം; റ​ഷ്യ​, ചൈന പ്ര​സി​ഡ​ന്റു​മാ​ർ എത്തു​ന്നു
cancel

ന്യൂ​ഡ​ൽ​ഹി: പ​​ശ്ചി​മേ​ഷ്യ​ൻ, യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​ങ്ങ​ളു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ ബ്രി​ക്സ് ഉ​ച്ച​​കോ​ടി​ക്ക് ശ​നി​യാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ലെ ഭാ​ര​ത മ​ണ്ഡ​പ​ത്തി​ൽ ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മെ ആ​റ് രാ​ജ്യ​ങ്ങ​ൾ കൂ​ടി അ​ട​ങ്ങു​ന്ന രാ​ഷ്ട്ര കൂ​ട്ടാ​യ്മ​യു​ടെ ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ദ്ര​പ്ര​സ്ഥം ഒ​രു​ങ്ങി.

ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന (ബ്രി​ക്) രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ പി​ന്നീ​ട് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​ടി വ​ന്ന​തോ​ടെ ബ്രി​ക്സ് ആ​യി മാ​റു​ക​യാ​യി​രു​ന്നു. അ​തി​ന് ശേ​ഷം ഈ​ജി​പ്ത്, ഇ​ത്യോ​പ്യ, ഇ​റാ​ൻ, യു.​എ.​ഇ, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വ​യെ കൂ​ടി കൂ​ട്ടി ബ്രി​ക്സ് വി​പു​ലീ​ക​രി​ച്ച് ‘​ഗ്ലോ​ബ​ൽ സൗ​ത്തി’​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​താ​ക്കി. പൂ​ർ​ണ അം​ഗ​ത്വം സ്വീ​ക​രി​ക്കാ​ത്ത പ്ര​തി​നി​ധി​യാ​യി സൗ​ദി അ​റേ​ബ്യ​യും കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ചൈ​ന പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ് ശ​നി​യാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ ഷി ​ജി​ൻ​പി​ങ് ന​ട​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യേ​ക്കും. 2014 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ്യ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​നം. പി​ന്നീ​ട് 2016ൽ ​ഗോ​വ​യി​ൽ ന​ട​ന്ന ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നും 2019ൽ ​ചെ​ന്നൈ​ക്ക​ടു​ത്തു​ള്ള മാ​മ​ല്ല​പു​ര​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്ക​ും അ​ദ്ദേ​ഹം എ​ത്തി.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ സെ​പ്റ്റം​ബ​ർ 11ന് ​ഇ​ന്ത്യ​യി​ലെ​ത്തും. ഇ​രു നേ​താ​ക്ക​ളും പാ​ലം വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ വി​മാ​ന​മി​റ​ങ്ങി ചാ​ണ​ക്യ​പു​രി മേ​ഖ​ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് പോ​കും. ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സ്ഊ​ദ് പെ​സ​ഷ്കി​യാ​നും വെ​ള്ളി​യാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് പു​ടി​ൻ അ​വ​സാ​ന​മാ​യി ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​ത്. ഈ ​മാ​സം ബി​ഷ്കെ​ക്കി​ൽ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്ന മോ​ദി അ​ന​ന്ത​മാ​യ യു​ദ്ധ​ത്തി​ൽ​നി​ന്ന് യു​ദ്ധ​ത്തി​ന്റെ അ​ന്ത്യ​ത്തി​ലേ​ക്ക് നീ​ങ്ങാ​ൻ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

ഇ​റാ​നി​ലെ മ​സ്ഊ​ദ് പെ​സ​ഷ്കി​യാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ സി​റി​ൽ റ​മ​ഫോ​സ, ഈ​ജി​പ്തി​ന്റെ അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി, ഇ​ന്തോ​നേ​ഷ്യ​യു​ടെ പ്ര​ബോ​വോ സു​ബി​യാ​ന്റോ, യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് എ​ന്നി​വ​രും ഉ​ച്ച​കോ​ടി​ക്കെ​ത്തും. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹി​യാ​ൻ യു.​എ.​ഇ​യെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​ൽ സു​ഊ​ദ് സൗ​ദി അ​റേ​ബ്യ​യെ​യും പ്ര​തി​നി​ധാ​നം ചെ​യ്യും.

വെ​ല്ലു​വി​ളി​യാ​യി പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ ഇ​റാ​നും യു.​എ.​ഇ​ക്കും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ഭാ​ഷ​യി​ൽ സം​യു​ക്ത പ്ര​സ്താ​വ​ന ത​യാ​റാ​ക്കു​ക​യെ​ന്ന​താ​ണ് ഉ​ച്ച​കോ​ടി​യു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി. യു​ദ്ധം ബാ​ധി​ച്ച​തു തൊ​ട്ട് യു.​എ.​ഇ ഇ​റാ​നു​മാ​യു​ള്ള എ​ല്ലാ വ്യാ​പാ​ര, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

ഇ​റാ​നും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ കാ​ര​ണം ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BRICS summit begins tomorrow
Next Story