Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി...

സുപ്രീംകോടതി വിധിക്ക്​ കോഴ: ഹരജി തള്ളി

text_fields
bookmark_border
സുപ്രീംകോടതി വിധിക്ക്​ കോഴ: ഹരജി തള്ളി
cancel

ന്യൂഡൽഹി: സു​പ്രീം​കോ​ട​തി വി​ധി​ക്ക്​ കോ​ഴ ​ന​ൽ​കി​​യ കേ​സി​​​​​​​െൻറ​ ​അ​ന്വേ​ഷ​ണം പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി തള്ളി. ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ.​കെ. അ​ഗ​ർ​വാ​ൾ, എ.​കെ. മി​ശ്ര, എ.​എം. ഖ​ൻ​വി​ൽ​ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാണ്​ ഹരജി തള്ളിയത്​. കഴിഞ്ഞ ദിവസം ഹരജി വിധി പറയാൻ മാറ്റിവെച്ചിരുന്നു. 

സുപ്രിംകോടതി ചീ​ഫ്​ ജ​സ്​​റ്റി​സി​നെ​തി​രായ ആരോപണം കോടതിയലക്ഷ്യമാണെന്ന്​ കോടതി വിലയിരുത്തി. അതേസമയം കോടതിയലക്ഷ്യത്തിന് ഹ​ര​ജി​ക്കാ​ര​ായ കാമിനി ജയ്​സ്വാൾ, പ്ര​ശാ​ന്ത്​ ഭൂ​ഷൺ എന്നിവരെ ശിക്ഷിക്കുന്നില്ലെന്നും മൂന്നംഗ ബെഞ്ച്​ പറഞ്ഞു. ആരോപണങ്ങൾ അവഹേളനപരമാണ്​. എന്നാൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്നില്ല. ഇൗ മഹത്തായ സ്​ഥാപനത്തി​​​​​െൻറ ക്ഷേമത്തിന്​ വേണ്ടി എല്ലാവർക്കും ഒന്നിച്ച്​ പ്രവർത്തിക്കാം. ഇൗ വിഷയം ഇവിടെ അവസാനിപ്പിക്കുന്നതായും വിധി വായിച്ച് ജസ്​റ്റിസ്​ അരുൺ മിശ്ര വ്യക്തമാക്കി.

ഹരജി തള്ളിക്കൊണ്ട്​ ഏഴ്​ നിരീക്ഷണങ്ങളും കോടതി നടത്തിയിട്ടുണ്ട്​. 

  1. ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചി​​െൻറ തീരുമാനം ഇൗ ബഞ്ചിനും ബാധകമാണ്​. 
  2. എഫ്​.​െഎ.ആർ ഒരു ജഡ്​ജിക്കും എതിരല്ല. അനുമതിയില്ലാതെ ജഡ്​ജിമാർക്കെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യാനുമാകില്ല. 
  3. ഇത്​ കൃത്യമായി അനുകൂല വിധി നേടാനുള്ള ശ്രമമാണ്​. ഇതിൽ രണ്ടാമതൊരു ഹരജി നൽകുന്നത്​ ശരിയല്ല. ജസ്​റ്റിസ്​ സിക്രിയു​െട ബെഞ്ചു മുമ്പാകെ ഇതേ വിഷയത്തിൽ ഹരജി പരിഗണനയിലുള്ള വിവരം ജസ്​റ്റിസ്​ ചേലമേശ്വറിന്​ അറിയില്ലായിരുന്നു. അത്​ അറിയിക്കാതെ ഹരജി നൽകിയത്​ അധാർമികമാണ്​. 
  4. ഏത്​ വിഷയവും ഏത്​ ബെഞ്ചിനും കൈമാറാൻ ചീഫ്​ ജസ്​റ്റിസിന്​ കഴിവുണ്ട്​. 
  5. മുതിർന്ന അഭിഭാഷകർ നിയമം പരിശോധിക്കാതെയാ​ണ്​ ഹരജി സമർപ്പിച്ചത്​. ഇൗ സ്​ഥാപനത്തി​​െൻറ മഹത്വത്തെ കുറിച്ച്​ ഇത്​ അനാവശ്യ സംശയത്തിന്​ ഇടവരുത്തി.
  6. എഫ്​.​െഎ.ആറിൽ കൈക്കൂലി നൽകി എന്ന്​ ആരോപിക്കുന്ന തിയതിയിലും സമയത്തും കോടതിയിൽ ഇൗ വിഷയം പരിഗണനക്കില്ലായിരുന്നു. 
  7. ആരോപണങ്ങൾ അധിക്ഷേപപരവും കോടതിയലക്ഷ്യവുമാണ്​. ഇൗ സ്​ഥാപനത്തി​​െൻറ താത്​പര്യം മുൻനിർത്തി കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നില്ല. 

സു​പ്രീം​കോ​ട​തി​യി​ൽ നിന്ന് അ​നു​കൂ​ല​വി​ധി കി​ട്ടാ​ൻ ജ​ഡ്ജി​മാ​ർ​ക്ക​ട​ക്കം കൈ​ക്കൂ​ലി കൊ​ടു​ത്ത​തി​ന്​ സി.​ബി.​െ​എ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ പ്ര​ത്യേ​ക ​സം​ഘ​ത്തി​​​​​​െൻറ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാണ്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ ഹരജി സമർപ്പിച്ചത്​. നേരത്തെ ഇ​തേ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ഡ്വ. കാ​മി​നി ജ​യ്​​സ്വാ​ളി​​​​​​െൻറ മ​റ്റൊ​രു ഹ​ര​ജി​യി​ൽ ജ​സ്​​റ്റി​സ്​ ചെ​ല​മേ​ശ്വ​റി​​​​​​െൻറ ബെ​ഞ്ച്​ വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ വിധി റദ്ദാക്കിയ ചീഫ്​ ജസ്​റ്റിസ്​ ത​​​​​​െൻറ ബെ​ഞ്ചി​ല​ല്ലാ​തെ ഒ​രു കോ​ട​തി​യി​ലും മേ​ലി​ൽ പു​തി​യ ഹ​ര​ജി​ക​ൾ പ​രാ​മ​ർ​ശി​ക്ക​രു​തെ​ന്ന്​ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യിരുന്നു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഭ​ര​ണ​ഘ​ട​ന​ ബെ​ഞ്ചി​ലാ​കു​േ​മ്പാ​ൾ ര​ണ്ടാ​മ​നാ​യ ജ​ഡ്​​ജി​യു​ടെ മു​ന്നി​ൽ പു​തി​യ ഹ​ര​ജി​ക​ൾ പ​രാ​മ​ർ​ശി​ക്കാ​മെ​ന്ന കീ​ഴ്​​വ​ഴ​​ക്ക​മ​നു​സ​രി​ച്ചാ​യി​രു​ന്നു കാ​മി​നി ജ​യ്​​സ്വാ​ൾ ജ​സ്​​റ്റി​സ്​ ചെ​ല​മേ​ശ്വ​റി​​​​​​െൻറ ബെ​ഞ്ചി​​ൽ വി​ഷ​യ​മു​ന്ന​യി​ച്ച​തും അ​നു​കൂ​ല​വി​ധി നേ​ടി​യെ​ടു​ത്ത​തും.

എന്നാൽ, ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര കൂ​ടി ആ​രോ​പ​ണ​വി​ധേ​യ​നാ​യ വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ജ​ഡ്​​ജി​മാ​ര​ട​ങ്ങു​ന്ന അ​ഞ്ചം​ഗ ബെ​ഞ്ച് രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന ജ​സ്​​റ്റി​സ്​ ചെ​ല​മേ​ശ്വ​റി​​​​​െൻറ വി​ധി അ​സാ​ധു​വാ​ക്കാ​നാ​ണ്​ ദീ​പ​ക്​ മി​ശ്ര ത​നി​ക്കൊ​പ്പ​മി​രു​ന്ന ജ​സ്​​റ്റി​സു​മാ​രാ​യ ജെ. ​അ​രു​ൺ മി​ശ്ര, ആ​ർ.​കെ. അ​ഗ​ർ​വാ​ൾ, ജെ. ​ഖ​ൻ​വി​ൽ​ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ബെ​ഞ്ചു​ണ്ടാ​ക്കി​യ​ത്. 

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​കു​ന്ന​തി​ന്​ മു​മ്പ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ട​ക്ക​മു​ള്ള​വ​രു​ടെ ബെ​ഞ്ചി​ൽ​നി​ന്ന്​ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ മാ​നേ​ജ്​​മ​​​​െൻറു​ക​ൾ​ക്ക്​ അ​ന​ു​കൂ​ല വി​ധി​യു​ണ്ടാ​കാ​ൻ കൈ​ക്കൂ​ലി ന​ൽ​കി​​യെ​ന്ന്​ സി.​ബി.​െ​എ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സാ​ണ്​ വി​വാ​ദ​ത്തി​ന്​ ആ​ധാ​രം. ഇൗ ​കേ​സി​ൽ ഒ​ഡി​ഷ ഹൈ​കോ​ട​തി മു​ൻ ജ​സ്​​റ്റി​സ്​ ഖു​ദ്ദൂ​സി അ​ട​ക്ക​മു​ള്ള​വ​രെ സി.​ബി.​െ​എ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBribing for Court Verdictsupreme court
News Summary - Bribing for Verdict : Plea Rejects- India News
Next Story