അഴിമതി കേസ്: കവരത്തി ചീഫ് എക്സിക്യുട്ടിവ് ഒാഫിസർക്ക് നാല് വർഷം കഠിന തടവ്
text_fieldsകൊച്ചി: അഴിമതി കേസിൽ ലക്ഷദ്വീപ് കവരത്തി ജില്ല പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർക്ക് നാല് വർഷം കഠിന തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ. ചീഫ് എക്സിക്യൂട്ടിവ് ഒ ാഫിസറായിരുന്ന എസ്.കെ.എസ്.യാദവിനെയാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതി (മൂന്ന് ) ശിക്ഷിച്ചത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള കവരത്തി ജില്ല പഞ്ചായത്തിെൻറ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറായി ജോലി ചെയ്യവെ യാദവ് ക്രിമിനൽ ഗൂഢാലോചന നടത്തി ടെൻഡർ വിളിക്കാതെ ബസുകൾ വാങ്ങിയെന്നായിരുന്നു കേസ്. കൊച്ചിയിലെ ജിയോ മോേട്ടാർസിൽനിന്ന് 20 ബസാണ് കവരത്തി പഞ്ചായത്ത് വാങ്ങിയത്. എന്നാൽ, ടെൻഡർ വിളിക്കാതെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് 4,19,256 രൂപ നിരക്കിലാണ് ഇൗ ബസുകൾ വാങ്ങിയതെന്നും ഇതിലൂടെ പ്രതി 7.49 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നുമാണ് സി.ബി.െഎ കണ്ടെത്തിയത്.
രണ്ട് വകുപ്പുകളിലായി പ്രതിയെ ആറ് വർഷം ശിക്ഷിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് നാല് വർഷം അനുഭവിച്ചാൽ മതിയാവും. അതേസമയം, പിഴ സംഖ്യ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആറ് മാസം തടവ് കൂടി അനുഭവിക്കണം. കേസിലെ മറ്റ് രണ്ട് പ്രതികളായ കവരത്തി അൽ ബുഷാറയിൽ യു.സി.കെ തങ്ങൾ, കോലഞ്ചേരി താമരച്ചാൽ വീട്ടിൽ മാത്യു ജോർജ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ഇരുവർക്കുെമതിരെ ആരോപിച്ചിരുന്ന കുറ്റകൃത്യം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. സി.ബി.െഎ െകാച്ചി യൂനിറ്റാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
