Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷാറൂഖ്​ ഖാനോട്​...

ഷാറൂഖ്​ ഖാനോട്​ കൈക്കൂലി; സമീർ വാങ്കഡെക്കെതിരെ ഇ.ഡി കേസും

text_fields
bookmark_border
ഷാറൂഖ്​ ഖാനോട്​ കൈക്കൂലി; സമീർ വാങ്കഡെക്കെതിരെ ഇ.ഡി കേസും
cancel

മും​ബൈ: നാ​ർ​കോ​ട്ടി​ക്ക്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) മും​ബൈ മു​ൻ മേ​ധാ​വി സ​മീ​ർ വാ​ങ്ക​ഡെ​ക്കെ​തി​രെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ (പി.​എം.​എ​ൽ.​എ ) നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്​​സ്​​മെ​ന്റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) കേ​സെ​ടു​ത്തു.

മ​ക​ൻ ആ​ര്യ​ൻ ഖാ​നെ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ ന​ട​ൻ ഷാ​റൂ​ഖ്​ ഖാ​നോ​ട്​ 25 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സ​മീ​ർ വാ​ങ്ക​ഡെ​ക്കെ​തി​രെ സി.​ബി.​ഐ കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ന്​ സ​മാ​ന്ത​ര​മാ​യാ​ണ്​ ഇ.​ഡി കേ​സ്.

ആ​ര്യ​ൻ അ​റ​സ്റ്റി​ലാ​യ മ​യ​ക്കു​മ​രു​ന്ന്​ കേ​സ്​ അ​ന്ന്​ കൈ​കാ​ര്യം ചെ​യ്ത ചി​ല എ​ൻ.​സി.​ബി ഉ​ദ്യോ​ഗ​സ്ഥ​രെ ഇ.​ഡി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ.​ഡി കേ​സി​നെ​തി​രെ സ​മീ​ർ വാ​ങ്ക​ഡെ ബോം​​ബെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

കേ​സ്​ ത​ള്ള​ണം, ഹ​ര​ജി​യി​ൽ വി​ധി​വ​രും വ​രെ അ​റ​സ്​​റ്റു ചെ​യ്യ​രു​തെ​ന്ന്​​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ ഹ​ര​ജി​യി​ലു​ന്ന​യി​ച്ച​ത്. ഹ​ര​ജി കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.

2021ലാ​ണ്​ കോ​ർ​ഡി​യേ​ല ആ​ഡം​ബ​ര ക​പ്പ​ലി​ൽ​നി​ന്ന്​ വാ​ങ്ക​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ച​ത്. ആ​ര്യ​ൻ ഉ​ൾ​പ്പെ​ടെ 14 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. കേ​സി​ൽ​നി​ന്ന്​ ആ​ര്യ​നെ ഒ​ഴി​വാ​ക്കാ​ൻ സ​മീ​ർ വാ​ങ്ക​ഡെ​ക്ക്​ വേ​ണ്ടി കേ​സി​ലെ സാ​ക്ഷി ഷാ​റൂ​ഖി​ന്റെ മാ​നേ​ജ​റോ​ട്​ 25 കോ​ടി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന്​ മ​റ്റൊ​രു സാ​ക്ഷി​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ ശേ​ഷം വാ​ങ്ക​ഡെ​യെ പ​ദ​വി​യി​ൽ​നി​ന്ന്​ നീ​ക്കി​യ എ​ൻ.​സി.​ബി ആ​ര്യ​ൻ ഖാ​ന്​ ക്ലീ​ൻ ചി​റ്റ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanbribeED caseSameer Wankhede
News Summary - Bribe from Shah Rukh Khan; ED case against Sameer Wankhede
Next Story