ബ്രെത് അനലൈസർ ഫലം കൊണ്ട് മാത്രം മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ല, മറ്റ് പരിശോധനകൾ നടത്തണമെന്ന് തെലങ്കാന കോടതി, ഡ്രൈവറെ പിരിച്ചുവിട്ട നടപടി റദ്ദാക്കി
text_fieldsതെലങ്കാന ഹൈകോടതി
ഹൈദരാബാദ്: ബ്രെത് അനലൈസർ ഫലം കൊണ്ടുമാത്രം ഒരാൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ലെന്ന് തെലങ്കാന ഹൈകോടതി. മറ്റുതെളിവുകളുടെ അഭാവത്തിൽ ബ്രെത് അനലൈസർ ഫലം മാത്രം ചൂണ്ടി ഒരാൾക്കെതിരെ നടപടി എടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
നടപടിക്ക് മുമ്പായി രക്തവും മൂത്രവും പരിശോധിച്ച് കണ്ടെത്തൽ സ്ഥിരീകരിക്കണമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് നമവരപ്പു രാജേശ്വർ റാവു വ്യക്തമാക്കി. ബ്രെത് അനലൈസർ ഫലത്തിൽ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (ടി.ജി.എസ്.ആർ.ടി.സി) ഡ്രൈവർ എ.വെങ്കട്ടിയാണ് കോടതിയെ സമീപിച്ചത്.
തെലങ്കാനയിലെ ഖമ്മം ജില്ലയിൽ മഥിര ഡിപ്പോയിലെ ഡ്രൈവറായിരുന്നു വെങ്കട്ടി. ജോലി സമയത്ത് മദ്യപിച്ചതും പ്രതിഷേധത്തിൽ പങ്കെടുത്തതും കാണിച്ച് ടി.ജി.എസ്.ആർ.ടി.സി ഇയാളെ പുറത്താക്കിയിരുന്നു. വെങ്കട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സർവീസുകൾ റദ്ദാക്കിയതിലൂടെ 18,532 രൂപയുടെ നഷ്ടമുണ്ടായതായും പ്രതിഛായക്ക് കളങ്കമേറ്റതായും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

