Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Breastfeeding an inalienable right of lactating mother: Karnataka HC
cancel
Homechevron_rightNewschevron_rightIndiachevron_rightമുലയൂട്ടൽ മാതാവി​െൻറ...

മുലയൂട്ടൽ മാതാവി​െൻറ മൗലികാവകാശം; തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ അമ്മക്ക്​ തിരികെ നൽകണം -ഹൈകോടതി

text_fields
bookmark_border

ബംഗളൂരു: മുലയൂട്ടൽ ആർക്കും അന്യാധീനപ്പെടുത്താൻ സാധ്യമല്ലാത്ത മാതാവി​െൻറ മൗലികാവകാശമാണെന്ന് കർണാടക ഹൈകോടതി. ബംഗളൂരുവിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽനിന്ന്​ നഷ്​​ടമായ കുഞ്ഞിനെ തിരിച്ചുലഭിക്കുന്നതിനായി ബംഗളൂരു സ്വദേശിനി നൽകിയ ഹരജിയിലാണ് ജസ്​റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. കഴിഞ്ഞ വർഷം മേയിലാണ് ആശുപത്രിയിൽനിന്ന് ബംഗളൂരു സ്വദേശിനിയുടെ കുഞ്ഞിനെ മനോരോഗ വിദഗ്​ധനായ ഒരാൾ തട്ടിക്കൊണ്ടുപോയി കൊപ്പാലിലുള്ള കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് വിൽക്കുന്നത്.


പൊലീസ് ​പ്രതിയെ പിടികൂടുകയും കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് മാതാവ് കോടതിയെ സമീപിച്ചത്. കുഞ്ഞിനെ ജന്മം നൽകിയ മാതാവിന് കൈമാറാൻ നിർദേശിച്ച ഹൈകോടതി ഒരുവർഷത്തോളം കുഞ്ഞ് മുലപ്പാൽ കുടിക്കാതെ വളർന്നത്​ നിർഭാഗ്യകരമാണെന്നും നിരീക്ഷിച്ചു. പുരോഗമന സമൂഹത്തിൽ ഇത്തരം സംഭവം ഉണ്ടാകരുത്. മുലയൂട്ടൽ മാതാവി​െൻറ ഒഴിച്ചുകൂടാനാവാത്ത അവകാശമാണ്. മുലകുടി മാറാത്ത കുഞ്ഞി​െൻറ അവകാശം മാതാവി​െൻറ അവകാശത്തിനൊപ്പം കൂട്ടിച്ചേർത്തുകാണണം. മുലയൂട്ടുന്ന മാതാവും മുലകുടിക്കുന്ന കുഞ്ഞും മൗലികാവകാശങ്ങൾക്ക് കീഴിലെ ജീവിക്കാനുള്ള അവകാശത്തി​െൻറ പരിധിയിൽ സംരക്ഷിക്കപ്പെടുന്നതാണെന്നും ഹൈകോടതി വ്യക്തമാക്കി.


കുഞ്ഞിനെ വിട്ടുനൽകാൻ തയാറായ വളർത്തുമാതാവിന് കുഞ്ഞിനെ എപ്പോൾ വേണമെങ്കിലും കാണാനുള്ള അനുമതിയുണ്ടാകുമെന്നും ജന്മം നൽകിയ മാതാവ് കോടതിയെ അറിയിച്ചു. ഇതിനെയും ഹൈകോടതി പ്രകീർത്തിച്ചു. രണ്ടു മതത്തിലുള്ളവരായിട്ടും ഈ തീരുമാനം ഇപ്പോഴത്തെ സാഹചര്യത്തിൽ അഭിനന്ദനാർഹമാണെന്നും കോടതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakamotherBreastfeedingright
News Summary - Breastfeeding an inalienable right of lactating mother: Karnataka HC
Next Story