തോക്കുമായി യുവാവ് പിടിയിൽ; ഗൗരി ലേങ്കഷ് വധത്തിൽ പങ്കുണ്ടെന്ന് സംശയം
text_fieldsബംഗളൂരു: മജസ്റ്റിക് ബസ്സ്റ്റാൻഡിൽനിന്ന് തോക്കും ബുള്ളറ്റുകളുമായി പിടിയിലായ യുവാവിന് മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതത്തിൽ പങ്കുള്ളതായി സംശയം. ഇതേതുടർന്ന് കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 18നാണ് മാണ്ഡ്യ ജില്ലയിലെ മദ്ദൂർ സ്വദേശിയായ നവീൻ കുമാറിനെ (38) മജസ്റ്റിക്കിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് പൊലീസ് പിടികൂടിയത്.
ഗൗരിയെ കൊലപ്പെടുത്തിയവരെ നഗരത്തിലെത്തിക്കുകയും മറ്റു സൗകര്യങ്ങളൊരുക്കിയതും നവീനാണെന്ന നിഗമനത്തിലാണ് എസ്.ഐ.ടി സംഘം. ഇതിനുള്ള നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിനായി ഫോറൻസിക് സ്ഥിരീകരണത്തിനായി കാത്തുനിൽക്കുകയാണ് അന്വേഷണ സംഘം. എന്നാൽ, പ്രാഥമിക ചോദ്യം ചെയ്യലിൽ യുവാവ് കൊലപാതകത്തിലെ പങ്ക് നിഷേധിച്ചിട്ടുണ്ട്.
ഹിന്ദു യുവസേന എന്ന സംഘടനയുടെ തലവനായ നവീൻ തോക്ക് വിൽപനക്കിടെയാണ് പൊലീസിെൻറ വലയിലാകുന്നത്. ഗൗരിയുടെ വീടിനു സമീപത്തെ സി.സി.ടി.വിയിൽ നവീനുമായി രൂപസാദൃശ്യമുള്ള യുവാവ് ബൈക്കിൽ പോകുന്നതിെൻറ ദൃശ്യമുണ്ട്. ഹെൽമറ്റ് ധരിച്ചിരുന്ന ഇയാളുടെ മൂക്കു മാത്രമാണ് പുറത്തുകാണുന്നത്. നവീൻ ബൈക്ക് ഓടിക്കുന്ന രംഗം എസ്.ഐ.ടി സംഘം വീണ്ടും ചിത്രീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നതാണ് സൃഷ്ടിച്ച രംഗങ്ങളെന്നാണ് സൂചന. രാജാജിനഗറിൽ സെപ്റ്റംബർ മൂന്നിനും ഗൗരി വെടിയേറ്റ് കൊല്ലപ്പെട്ട അഞ്ചിനും നവീൻ എത്തിയതിെൻറ വ്യക്തമായ തെളിവുകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. അഞ്ചിന് കൊലയാളികളോടൊപ്പം നവീനും നഗരംവിട്ടതായാണ് കരുതുന്നത്. ഒരാഴ്ചക്കുള്ളിൽ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
