Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവയറിൽ ഒരു കിലോ​ഗ്രാം...

വയറിൽ ഒരു കിലോ​ഗ്രാം കൊക്കെയ്​നുമായി ബ്രസീൽ വനിത പിടിയിൽ

text_fields
bookmark_border
വയറിൽ ഒരു കിലോ​ഗ്രാം കൊക്കെയ്​നുമായി ബ്രസീൽ വനിത പിടിയിൽ
cancel

ന്യൂഡൽഹി: വയറിൽ ഒളിപ്പിച്ച്​ ഒരു കിലോഗ്രാം കൊക്കെയ്​ൻ കടത്താൻ ശ്രമിക്കുന്നതിനിടെ ബ്രസീലിയൻ വനിത ഡൽഹിയിൽ പിടിയിൽ. ഡൽഹിയിലെ ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ വെച്ച്​ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോയാണ്​ ഇവരെ പിടികൂടിയത്​. കാപ്​സ്യൂൾ രൂപത്തിലായിരുന്നു ഇവർ മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ചത്​. 360 ഗ്രാം ഭാരം വരുന്ന ഒരു വലിയ ക്യാപ്​സൂളും 67 ഗ്രാം ഭാരം വരുന്ന 11 ചെറിയ ക്യാപ്​സൂളുകളുമാണ്​ ഇവരുടെ വയറ്റിലുണ്ടായിരുന്നത്​.

ഇൻറലിജൻസ്​ വിഭാഗം നൽകിയ വിവരത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ നാർക്കോട്ടിക്​സ്​ വിഭാഗം ജൊസാനെ ഡി സിൽവ അ​േൻറാണേ എന്ന മുപ്പത്തിയെട്ടുകാരിയെ പിടികൂടിയത്​. സാവോപോളോയിൽ നിന്ന്​ ഡൽഹിയിലെത്തിയതായിരുന്നു ഇവർ. സഫ്​ദർജങ്​ ആശുപത്രിയിൽ നിന്നാണ്​ ഇവരുടെ വയറിലെ മയക്കുമരുന്ന്​ ക്യാപ്​സൂളുകൾ പുറത്ത്​ എടുത്തത്​.

സെൻട്രൽ ഡൽഹിയിൽ ഇവർ പത്ത്​ ദിവ​സ​ത്തേക്ക്​ റൂം ബുക്ക്​ ചെയ്​തിരുന്നതായി ​പൊലീസ്​ അറിയിച്ചു. ആദ്യമായിട്ടാണ്​   ഡി സിൽവ ഇന്ത്യയിലെത്തുന്നത്​. ഇംഗ്ലീഷ്​ ഭാഷ ഇവർക്ക്​ വശമില്ലാത്തത്​ പൊലീസിനെ വലക്കുന്നുണ്ടെന്നാണ്​ സൂചന. ഇവരുടെ ഫോണിലുള്ള വിവരങ്ങൾ ഡികോഡ്​ ചെയ്യാനുള്ള ശ്രമത്തിലാണ്​ നാർക്കോട്ടിക്​സ്​ വകുപ്പ്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cocaine
News Summary - Brazilian woman held with 1 kg cocaine in her stomach in Delhi
Next Story