Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിപ്പബ്ലിക്​ ​ദിനത്തിൽ...

റിപ്പബ്ലിക്​ ​ദിനത്തിൽ മുഖ്യാഥിതിയായി ബ്രിസീൽ പ്രസിഡൻറ്​ എത്തും

text_fields
bookmark_border
റിപ്പബ്ലിക്​ ​ദിനത്തിൽ മുഖ്യാഥിതിയായി ബ്രിസീൽ പ്രസിഡൻറ്​ എത്തും
cancel

ബ്രസീലിയ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച്​ ബ്രിസീൽ പ്രസിഡൻറ്​ ജെയർ ബോൾസൊനാരോ റിപ്പബ് ലിക്​ ​ദിനത്തിൽ മുഖ്യാഥിതിയായി ഇന്ത്യയിലെത്തും. ബ്രസീൽ നടക്കുന്ന 11ാമത്​ ബ്രിക്​സ്​ ഉച്ചകോടിയിൽ പ​ങ്കെടുക്കാനെത്തിയ മോദി പ്രസിഡൻറ്​ ബോൾസൊനാരോയുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അദ്ദേഹത്തെ 2020ലെ റിപ്പബ്ലിക്​ ദിനാഘോഷ പരിപാടിയിൽ പ​​ങ്കെടുക്കുന്നതിന്​ ഔദ്യോഗികമായി ക്ഷണിച്ചത്​.

ബ്രസീൽ പ്രസിഡൻറുമായുള്ള കൂടിക്കാഴ്​ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തു​ന്നതിന്​ ധാരണയായി. വ്യാപാര -കാർഷിക മേഖലകളിലെ നിക്ഷേപം ഉൾപ്പെടെയുള്ള വിഷയവും ചർച്ചയായി. അത്യാധുനിക കാർഷിക ഉപകരണങ്ങൾ, കന്നുകാലി പരിപാലനം, കൊയ്​ത്ത്​-നടീൽ സാ​ങ്കേതികത, ബയോഇന്ധനം എന്നിവയിൽ ബ്രസീലി​​െൻറ സഹകരണം ഉറപ്പുവരുത്തിയതായി മോദി പ്രസ്​താവനയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia newsinvitationBrazilian presidentChief GuestRepublic Day Celebrations
News Summary - Brazilian President Accepts PM Modi's Invitation, to be Chief Guest at India's Republic Day Celebrations - India news
Next Story