Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രസീൽ ഉൾപ്പെടെ 92...

ബ്രസീൽ ഉൾപ്പെടെ 92 രാജ്യങ്ങൾ വില കുറഞ്ഞ കോവിഡ്​ വാക്​സിനായി ഇന്ത്യയെ സമീപിച്ചു

text_fields
bookmark_border
ബ്രസീൽ ഉൾപ്പെടെ 92 രാജ്യങ്ങൾ വില കുറഞ്ഞ കോവിഡ്​ വാക്​സിനായി ഇന്ത്യയെ സമീപിച്ചു
cancel

ന്യൂഡൽഹി: ബ്രസീൽ ഉൾപ്പടെ 92 രാജ്യങ്ങൾ വില കുറഞ്ഞ കോവിഡ്​ വാക്​സിനായി ഇന്ത്യയെ സമീപിച്ചുവെന്ന്​ റിപ്പോർട്ട്​. വാക്​സിൻ വിതരണവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ബിസിനസ്​ ഇൻസൈഡറാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

വിലക്കുറവും പാർ​ശ്വഫലങ്ങൾ കുറവായതുമാണ് ഇന്ത്യയിൽ​ സെറം ഇൻസ്റ്റിറ്റ്യുട്ട്​ നിർമിക്കുന്ന കോവിഷീൽഡ്​ വാക്​സിന്​ ആവശ്യകത വർധിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത്​ കോവിഡ്​ വാക്​സിൻ വിതരണം ആരംഭിച്ചതിന്​ ശേഷം പാർശ്വഫലങ്ങൾ റിപ്പോർട്ട്​ ചെയ്​തവരുടെ എണ്ണം താരതമ്യേന കുറവാണ്​.

നിലവിൽ, നേപ്പാൾ, ബംഗ്ലാദേശ്​, മ്യാൻമർ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കാണ്​ ഇന്ത്യ വാക്​സിൻ കയറ്റുമതി ചെയ്യുന്നത്​​. കഴിഞ്ഞ ദിവസം ഡൊമനിക്കൻ റിപബ്ലിക്കൻ പ്രധാനമന്ത്രി റൂസേവെൽക്ക്​ ഷെറിറ്റ്​ വാക്​സിൻ വേണമെന്ന്​ ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ കത്തയച്ചിരുന്നു. ബ്രസീലിന്​ 20 ലക്ഷവും ബൊളീവിയക്ക്​ 50 ലക്ഷവും വാക്​സിനുകൾ ഇന്ത്യ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine​Covid 19
Next Story