Top
Begin typing your search above and press return to search.
exit_to_app
exit_to_app
കൊടിയ വേനലും അവളെ തളർത്തിയില്ല; 24 ദിവസത്തിനിടെ പ്രീതി സൈക്കിളിൽ സഞ്ചരിച്ചുതീർത്തത്​ 6,000 കിലോമീറ്റർ
cancel
Homechevron_rightNewschevron_rightIndiachevron_rightകൊടിയ വേനലും അവളെ...

കൊടിയ വേനലും അവളെ തളർത്തിയില്ല; 24 ദിവസത്തിനിടെ പ്രീതി സൈക്കിളിൽ സഞ്ചരിച്ചുതീർത്തത്​ 6,000 കിലോമീറ്റർ

text_fields
bookmark_border

മുംബൈ: രാജ്യം മുഴുക്കെ കൊടിയ വേനൽ ചൂടിൽ കത്തിയാളു​ന്ന ഈ സമയത്ത്​ സൈക്കിളോടിക്കേണ്ടിവന്നാൽ പരമാവധി എത്ര ദൂരം താണ്ടാനാകും നമുക്ക്​? ചിലർക്ക്​ തീരെ വയ്യെന്നാകും ഉത്ത​രം. ആ​േവശം തലക്കു പിടിച്ചവർക്കു പോലും ആയിരം കിലോമീറ്റർ വലിയ സംഖ്യയായിരിക്കും. പക്ഷേ, പുണെയിൽനിന്നുള്ള 43കാരിയായ പ്രീതി മസ്​കെ പൂർത്തിയാക്കിയ ദൂരം കേട്ടാൽ​ ഞെട്ടാതിരിക്കാനാകുമോ? 6,000 കിലോമീറ്റർ ഗോൾഡൻ ക്വാഡ്രിലേറ്ററൽ എന്ന മത്സരം 24 ദിവസവും ആറു മണിക്കൂറുമെടുത്താണ്​​ പ്രീതി പൂർത്തിയാക്കിയത്​.

ക്ഷീണവും വേദനയും തോളിന്​ പരിക്കുമുൾപെടെ ഓരോ ഘട്ടത്തിലും വില്ലനായി പ്രശ്​നങ്ങൾ പലതു​ വന്നെങ്കിലും അങ്കത്തിനിറങ്ങിയെങ്കിൽ അത്​ ജയിച്ചേ കയറൂ എന്നായിരുന്നു ആദ്യമേ മനസ്സിലുറപ്പിച്ചത്​. ഗിന്നസ്​ റെക്കോഡ്​ അംഗീകാരമുള്ളതാണ്​ ഈ മത്സരം. 30 ദിവസത്തിനിടെയാണ്​ ഇത്​ പൂർത്തിയാക്കേണ്ടത്​. പക്ഷേ, അഞ്ചു ദിവസത്തിലേറെ ബാക്കിവെച്ച്​ അത്​ പൂർത്തിയാക്കു​േമ്പാൾ മനസ്സിലെ മോഹം അതിലും വലുതായിരുന്നുവെന്ന്​ പ്രീതി പറയുന്നു. 22 ദിവസത്തിനിടെ പൂർത്തിയാക്കണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്​. പക്ഷേ, മൂന്നുവട്ടം വീണ്​ ശരീരം വലിയ തളർച്ചയുടെ സ്വഭാവം കാണിച്ചുതുടങ്ങിയതോടെ വൈകുകയായിരുന്നു. എന്നല്ല, പൂർത്തിയാക്കാനാകുമോ എന്നുവരെ സംശയിച്ച സമയമുണ്ടെന്നും 43 കാരി പറയുന്നു.

ഷാനിവാർ വാഡയിൽനിന്ന്​ ഫെ​ബ്രുവരി 27നാണ്​ മാസ്​കെ സൈക്കിളേറി യാത്ര തുടങ്ങുന്നത്​. ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഡൽഹി എന്നിവ കറങ്ങി മാർച്ച്​ 24ന്​ പുണെയിൽ തിരികെയെത്തി.

ബംഗളൂരുവിലെത്തിയപ്പോഴായിരുന്നു കൊടുംചൂട്​ ഭീഷണി ഉയർത്തിയത്​. രാത്രി സൈക്കിളോടിക്കാനായിരുന്നു കൂടെയുള്ളവരുടെ നിർദേശം. ഒരു രാത്രി ഓടിച്ചുനോക്കിയെങ്കിലും പിറ്റേന്ന്​ പകലിൽ പകരം ഉറക്കം സാധ്യമായില്ല.

മാർച്ച്​ പകുതിയോടെ വാരാണസി പിന്നിടുന്നതിനിടെ വീണ്​ തോ​ളിന്​ പരിക്കേറ്റു. ഒരു ദിവസം വിശ്രമിച്ച്​ അതിവേഗം വീണ്ടും സൈക്കിളിൽ.

21കാരിയായ മകളുടെയും 14 കാരിയായ മകന്‍റെയും അമ്മയായ മ​സ്​കെ 40ാം വയസ്സിൽ 2017ലാണ്​ രാജ്യാന്തര ഓട്ട മത്സരങ്ങളിൽ പങ്കാളിയാകുന്നത്​. ആ വർഷം മലേഷ്യയിൽ നടന്ന ഏഷ്യാ പസഫിക്​ മാസ്​റ്റേഴ്​സ്​ അത്​ലറ്റിക്​സിൽ രണ്ടു സ്വർണം സ്വന്തമാക്കി.

2019 ഡിസംബറിൽ കശ്​മീരിൽനിന്ന്​ കന്യാകുമാരി വരെ സൈക്കിളേറി പറന്നെത്തിയത്​ 17 ദിവസത്തിനിടെ- 3,733 കിലോമീറ്ററായിരുന്നു ദൂരം. പിന്നീടൊരിക്കൽ നാസികിൽനിന്ന്​ അമൃതസർ വരെ 1,600 കിലോമീറ്റർ ദൂരം അഞ്ചു ദിവസവും അഞ്ചു മണിക്കൂറും കൊണ്ട്​ പൂർത്തിയാക്കി. മലനിരകളിൽ ട്രക്കിങ്ങും ട്രെയ്​ൽ റണ്ണിങ്ങുമായി പല തലങ്ങളിൽ സജീവമാണ്​ മസ്​കെ.

മുമ്പും ഗോൾഡൻ ക്വാഡ്രിലേറ്ററൽ വനിതകൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അതിന്​ എടുത്ത സമയം ഇരട്ടിയോളമാണ്​- 46 ദിവസം. അവിടെയാണ്​ മസ്​കെയുടെ വിജയം.

Show Full Article
TAGS:Pune woman cycles 6 000 km record time 
News Summary - Braving summer heat, Pune woman cycles 6,000 km in record time
Next Story