കൈക്കൂലി കേസ്: ജനാർദന റെഡ്ഡിയുടെ ചോദ്യംചെയ്യൽ തുടരുന്നു
text_fieldsബംഗളൂരു: കൈക്കൂലി കേസിൽ ബി.ജെ.പി നേതാവ് ജനാർദന റെഡ്ഡിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. ചാമരാജ്പേട്ടിലെ സി.സി.ബി ഒാഫിസിൽ എ.സി.പി വെങ്കിടേഷ് പ്രസന്നയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ.
എന്നാൽ, ചോദ്യങ്ങളിൽ നിന്ന് റെഡ്ഡി ഒഴിഞ്ഞു മാറുകയാണ്. തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അഭിഭാഷകനിലൂടെയും മാധ്യമങ്ങളിലൂടെയുമാണ് അറിയുന്നതെന്നും പണമിടപാട് സംബന്ധിച്ച് അറിവില്ലെന്നുമാണ് റെഡ്ഡി മൊഴി നൽകിയത്.
ആംബിഡന്റ് കമ്പനി ഉടമ സൈദ് ഫരീദ് അഹമ്മദ് നൽകിയ െമാഴിയുടെ അടിസ്ഥാനത്തിൽ 20ഒാളം ചോദ്യങ്ങളാണ് അന്വേഷണ സംഘം തയാറാക്കിയിട്ടുള്ളത്.
ഖനി അഴിമതിക്കേസിൽ അറസ്റ്റിലായ ജനാർദന റെഡ്ഡിക്ക് 2015ലാണ് ജാമ്യം അനുവദിക്കുന്നത്. കേസിനെ തുടർന്ന് ജന്മ നാടായ െബള്ളാരിയിൽ പ്രവേശിക്കരുതെന്നും സുപ്രീംകോടതി വിലക്കിയിട്ടുണ്ട്. ജനാർദന റെഡ്ഡിക്കെതിരായ കേസ് കർണാടകയിൽ ബി.െജ.പിക്കും വലിയ തിരിച്ചടി നൽകുമെന്നാണ് റിപ്പോർട്ട്.
