Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്ര​ഹ്​മോസ്​...

ബ്ര​ഹ്​മോസ്​ സൂപ്പർസോണിക്​ ​ക്രൂയിസ്​ മിസൈൽ വിജയകരമായി പരീക്ഷിച്ചു

text_fields
bookmark_border
brahmos
cancel

പൊഖ്​റാൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്ര​ഹ്​മോസ് സൂപ്പർ സോണിക്​ ​ക്രൂയിസ്​ മിസൈൽ വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്​ച രാവിലെ 8.42 ഒാടെ രാജസ്ഥാനിലെ പൊഖ്​റാനിലാണ്​ പരീക്ഷണം നടന്നത്​. റഷ്യയുടെ സഹായത്തോടെ മിസൈൽ ടെക്​നോളജി കൺട്രോൾ റെജിം വികസിപ്പിച്ചെടുത്ത മിസൈലാണ്​ബ്ര​ഹ്​മോസ്​. 
ശബ്​ദത്തേക്കാൾ മൂന്നുമടങ്ങ്​ വേഗത്തിൽ 290  കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈലാണ്​ ബ്ര​ഹ്​മോസ്​. സുഖോയ്​ 30 യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാൻ കഴിയുന്ന മിസൈലാണ്​ ബ്ര​ഹ്​മോസ്​. 

യുദ്ധ വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍ വാഹിനികള്‍, മൊബൈല്‍ ലോഞ്ചറുകള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ബ്ര​ഹ്​മോസ്​  300 കിലോയോളം സ്ഫോടക വസ്തു വഹിക്കാന്‍ ശേഷിയുണ്ട്.

ആണവ പോര്‍മുന ഘടിപ്പിക്കാവുന്ന സൂപ്പർ സോണിക്​ ​ക്രൂയിസ്​ മിസൈൽ സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധ കരുത്തില്‍ കുതിച്ചുചാട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. 2020 ഒാടെ ബ്ര​ഹ്​മോസ്​ പ്രെജക്റ്റ്​ പൂർത്തിയാകുമെന്നാണ്​ റിപ്പോർട്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrahmospokhranSupersonic Cruise Missile
News Summary - BrahMos, Supersonic Cruise Missile, Successfully Flight Tested- India news
Next Story