ഭുവനേശ്വർ: ഇന്ത്യ-റഷ്യ സംരംഭമായ ബ്രഹ്മോസ് ശബ്ദാതിവേഗ ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ ചാന്ദിപ്പൂരിലെ ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽനിന്നാണ് തിങ്കളാഴ്ച രാവിലെ 10.40ന് ഏറ്റവും പുതിയ സാേങ്കതികവിദ്യ ഉപയോഗിച്ച് നിർമിച്ച മിസൈലിെൻറ പരീക്ഷണ വിക്ഷേപണം നടത്തിയതെന്ന് പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിെൻറ (ഡി.ആർ.ഡി.ഒ) വക്താവ് അറിയിച്ചു.
ലോഞ്ച് പാഡ്-3ൽനിന്ന് മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. നേരേത്ത പരീക്ഷിച്ച് വിജയിച്ച ബ്രഹ്മോസ് മിസൈലുകളിലെ സാേങ്കതികവിദ്യ പരിഷ്കരിച്ച് കൂടുതൽ ദൂരം സഞ്ചരിക്കാനുള്ള പരീക്ഷണംകൂടിയാണ് തിങ്കളാഴ്ച നടന്നത്. 800 കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്യം തകർക്കാൻ ഇൗ മിസൈലിനാവും. ഇത്തരത്തിലുള്ള ഇന്ത്യയുടെ ആദ്യത്തെ മിസൈലാണിത്.
പുതിയ മിസൈലിെൻറ വിജയം രാജ്യത്തിെൻറ പ്രതിരോധ ചെലവുകൾ ഗണ്യമായി കുറക്കാനിടയാക്കുമെന്ന് ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞർ പറഞ്ഞു. പുതിയ മിസൈൽ കര, ആകാശം, സമുദ്രം, അന്തർവാഹിനി എന്നിവിടങ്ങളിൽനിന്ന് വിക്ഷേപിക്കാനാവും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:32 PM GMT Updated On
date_range 2018-12-25T09:29:58+05:30ബ്രഹ്മോസ് ശബ്ദാതിവേഗ മിസൈൽ വിജയകരമായി പരീക്ഷിച്ചു
text_fieldsNext Story