ഗവർണറെ പാവയെന്ന് വിശേഷിപ്പിച്ച് ചോദ്യം; ബിഹാർ പി.എസ്.സി ചെയർമാൻ വിശദീകരണം നൽകി
text_fieldsപട്ന: ബിഹാറിൽ നടന്ന പി.എസ്.സി പരീക്ഷാ ചോദ്യ പേപ്പറിൽ ഗവർണറെ പാവയെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ പി.എസ്.സ ി വിശദീകരണം നൽകി. ബിഹാർ പി.എസ്.സി ചെയർമാൻ ഷിഹിർ സിൻഹ ഗവർണർ ലാൽജി ടൻഡനെ നേരിൽ കണ്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്.
‘‘ഇന്ത്യയിലെ സംസ്ഥാന രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് ബിഹാറിൽ ഗവർണറുടെ പങ്കിനെ കുറിച്ച് വിമർശനാത്മകമായ ി വിലയിരുത്തുക. അദ്ദേഹം വെറുമൊരു പാവ മാത്രമാണോ? ’’എന്നായിരുന്നു ചോദ്യം. ഇതിൽ ഗവർണറെ പാവ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.
സംഭവത്തിൽ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും ചോദ്യ പേപ്പർ തയാറാക്കിയ വ്യക്തിയോട് കമീഷൻ വിശദീകരണം തേടിയിട്ടുണ്ടെന്നും ചെയർമാൻ ഗവർണറെ അറിയിച്ചു. വിവാദ ചോദ്യ കർത്താവിനെ കരിമ്പട്ടികയിൽ പെടുത്തുകയും ഭാവിയിൽ പി.എസ്.സി ചോദ്യം തയാറാക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബിഹാർ പി.എസ്.സി ഖേദപ്രകടനവും നടത്തുകയുണ്ടായി. വിവാദ ചോദ്യവുമായി ബന്ധപ്പെട്ട് മന്ത്രിമാരിൽ നിന്നും ബിഹാർ പി.എസ്.സിക്ക് വിമർശനം നേരിടേണ്ടി വന്നിരുന്നു.
പബ്ലിക് സർവീസ് കമീഷനിലെ ആർക്കും തന്നെ ചോദ്യ പേപ്പർ സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നും പരീക്ഷ കഴിഞ്ഞ ശേഷമാണ് കമീഷൻ പോലും ചോദ്യത്തെ കുറിച്ച് അറിഞ്ഞതെന്നുമാണ് പി.എസ്.സി അറിയിച്ചതെന്ന് ഗവർണറുടെ ഓഫീസ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
