Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമറ്റൊരാളുമായി...

മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചതിൽ മനംനൊന്ത് ബോഡി ബിൽഡറായ കാമുകൻ ജീവനൊടുക്കി

text_fields
bookmark_border
kiran
cancel
Listen to this Article

ബംഗളുരു: മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചതിൽ മനം നൊന്ത് 26കാരനായ ബോഡി ബിൽഡറെ മരിച്ച നിലയിൽ കണ്ടെത്തി. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരണിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിയിലാണ് കണ്ടെത്തിയത്.

യുവതിയുമായി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു കിരൺ. അവസാനമായി കാണാനെത്തിയ ദിവസം തന്‍റെ വിവാഹം നിശ്ചയിച്ചതായി യുവതി കിരണിനെ അറിയിക്കുകയായിരുന്നു. അതിന് ശേഷം കിരൺ വലിയ വിഷമത്തിലായിരുന്നു. മഹാലക്ഷ്മി ലേ ഔട്ടിലുള്ള വീട്ടിൽ തിരിച്ചെത്തിയ കിരൺ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു.

ഏറെനേരം വിളിച്ചിട്ടും മുറിയിൽ നിന്ന് പുറത്തുവന്നില്ല. ഇതോടെ കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കിരണിന്റെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BodybuilderboyfriendEngagement
News Summary - Boyfriend, a bodybuilder, committed suicide after Girlfriend being engaged to someone else
Next Story