Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരുമകളുടെ സീമന്ത...

മരുമകളുടെ സീമന്ത ചടങ്ങ്​ ആഘോഷിച്ച്​ മുസ്​ലിം കുടുംബം; 'ലൗ ജിഹാദ്​'ആരോപിച്ച്​ തനിഷ്​ക്​ പരസ്യത്തിനെതിരെ കാംപയിൻ

text_fields
bookmark_border
മരുമകളുടെ സീമന്ത ചടങ്ങ്​ ആഘോഷിച്ച്​ മുസ്​ലിം കുടുംബം; ലൗ ജിഹാദ്​ആരോപിച്ച്​ തനിഷ്​ക്​ പരസ്യത്തിനെതിരെ കാംപയിൻ
cancel

ന്യൂഡൽഹി: ഹൈന്ദവ മത വി​ശ്വാസിയായ മരുമകളുടെ സീമന്ത ചടങ്ങ്​ ആഘോഷിക്കുന്ന മുസ്​ലിം കുടുംബത്തിൻെറ​ കഥ പറയുന്ന പരസ്യം ഒരുക്കിയതിനെത്തുടർന്ന്​ ടൈറ്റാൻ ഗ്രൂപ്പിൻെറ തനിഷ്ക്​ ജ്വല്ലറിക്ക്​ ബഹിഷ്​കരണ ഭീഷണി​​. ​ദക്ഷിണേന്ത്യക്കാരിയെന്ന്​ തോന്നിക്കുന്ന മരുമകളുടെ ഹൈന്ദവാചര പ്രകാരമുള്ള ചടങ്ങ​ുകളിൽ മുസ്​ലിം കുടുംബാംഗങ്ങൾ പ​ങ്കെടുക്കുന്നതാണ്​ 45 സെക്കൻഡ്​ ദൈർഘ്യമുള്ള വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്​.

എന്നാൽ പരസ്യം ലവ്​ ജിഹാദും വ്യാജ മതേതരത്വവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച്​​ ചിലർ ബോയ്​കോട്ട്​ തനിഷ്​ക്​ എന്ന പേരിൽ ഹാഷ്​ടാഗ് കാമ്പയിൻ ആരംഭിച്ചു​. ​​വൈകാതെ ഇത്​ ട്വിറ്ററിൽ ട്രെൻഡിങ്ങുമായി മാറി. പരസ്യം നിരോധിക്കണമെന്നും ജ്വല്ലറി ബ്രാൻഡ്​ ബഹിഷ്​കരിക്കണമെന്നുമാണ്​ ആഹ്വാനം​.

ഒക്​ടോബർ ഒമ്പതിനായിരുന്നു പരസ്യം റിലീസായത്​. സീമന്ത ചടങ്ങിൻെറ ഭാഗമായി​ ഗർഭിണികൾക്ക്​ സ്വർണാഭരണങ്ങൾ, ഭക്ഷണം എന്നിവ നൽകുകയും അവരുടെ കൈകളിലും മുഖത്തും ചന്ദനം പുരട്ടുകയും ചെയ്യും. സുഖപ്രസവത്തിനും സന്തോഷ ജീവിതത്തിനും വേണ്ടിയാണിങ്ങനെ ചെയ്യുന്നതെന്നാണ്​ വിശ്വാസം. ആന്ധ്രപ്രദേശ്​, തമിഴ്​നാട്​, കർണാടക, തെലങ്കാന എന്നീ സംസ്​ഥാനങ്ങളിലാണ്​ പ്രധാനമായും സീമന്ത ചടങ്ങ്​ നടത്തി വരുന്നത്​.

'സ്വന്തം മകളെപോലെ തന്നെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ്​ അവൾ വിവാഹം കഴിഞ്ഞെത്തിയത്​. അവൾക്കായി മാത്രം, സാധാരണയായി ആഘോഷിക്കാത്ത ചടങ്ങ്​ അവർ കൊണ്ടാടുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെ പാരമ്പര്യങ്ങൾ, സംസ്കാരങ്ങൾ എന്നിവയുടെ മനോഹരമായ സംഗമം'- വിഡിയോയുടെ കൂടെ യൂട്യൂബിൽ പങ്കുവെച്ച വിശദീകരണ കുറിപ്പ്​ ഇങ്ങനെയായിരുന്നു.

പരസ്യചിത്രത്തിന്​ ലൈക്കിനേക്കാളേറെ ഡിസ്​ലൈക്കുകളാണ്​ ലഭിച്ചിരിക്കുന്നത്​. 2000ത്തിലേറെ പേർ ഡിസ്​ലൈക്ക്​ അടിച്ചപ്പോൾ 545 പേർ മാത്രമാണ്​ ലൈക്കടിച്ചത്​. കമൻറ്​ സെക്ഷൻ ഓഫ്​ ചെയ്​തിരിക്കുകയാണ്​. ഹിന്ദു-മുസ്​ലിം മതമൈത്രി വിളിച്ചോതാൻ ശ്രമിച്ച സർഫ്​ എക്​സലിൻെറ പരസ്യത്തിനെതിരെയും സമീപകാലത്ത്​ വൻ പ്രതിഷേധം ഉയർന്ന്​ വന്നിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Love Jihadtanishqcontroversial ad
News Summary - Boycott Tanishq campaign on Hindu-Muslim marriage accused ad promoting ‘love jihad’
Next Story