Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബേദ്​കറുടെ അനുയായികൾ...

അംബേദ്​കറുടെ അനുയായികൾ ബൗദ്ധിക തീവ്രവാദികളെന്ന്​ രാംദേവ്​; പതഞ്​ജലി ബഹിഷ്​കരിക്കാൻ ആഹ്വാനം

text_fields
bookmark_border
baba ramdev
cancel

ന്യൂഡൽഹി: ബി.ആർ അംബേദ്​കറുടേയും പെരിയാർ ഇ.വി രാമസ്വാമിയുടേയും അനുയായികൾക്ക്​ നേരെയുള്ള ബാബ രാംദേവിന്‍റെ പ്രസ്​താവന വിവാദമാകുന്നു. നവംബറിൽ ഒരു അഭിമുഖത്തിനിടെ ഇരുവരുടേയും അനുയായികൾ ബൗദ്ധിത തീവ്രവാദികളാണെന്ന്​ രാംദേവ്​ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പതഞ്​ജലി ബഹിഷ്​കരിക്കാനുള്ള ആഹ്വാനം ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറി.

ദി ആൾ ഇന്ത്യ അംബേദ്​കർ മഹാസഭ, ആൾ ഇന്ത്യ ബാക്​വാഡ്​ ആൻഡ്​ മൈനോരിറ്റി കമ്യൂണിറ്റീസ്​ എം​േപ്ലായീസ്​ ഫെഡറേഷൻ, ഭീം ആർമി എന്നിവർ രാംദേവിന്‍റെ പ്രസ്​താവനക്കെതിരെ രംഗത്തെത്തി. രാംദേവ്​ ജാതിവ്യവസ്ഥയെ മഹത്വവൽക്കരിക്കുന്ന മനുസ്​മൃതിയുടെ പ്രചാരകരാണെന്ന്​ ഇവർ ആരോപിച്ചു.

ലെനിൻ, മാർക്​സ്​, മാവോ തുടങ്ങിയവരുടെ വീക്ഷണങ്ങൾ ഇന്ത്യക്കെതിരാണെന്നും രാംദേവ്​ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Boycott Patanjali' Trends on Twitter
Next Story