Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

39 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ വീണ ഒമ്പത് വയസുകാരന് ദാരുണാന്ത്യം

text_fields
bookmark_border
39 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ വീണ ഒമ്പത് വയസുകാരന് ദാരുണാന്ത്യം
cancel

ജയ്പൂർ: രാജസ്ഥാനിൽ 640 അടി ആഴത്തിലുളള കുഴൽക്കിണറിൽ വീണ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. ഫലോഡി ജില്ലയിലെ പുനിയ കി ധാനി പ്രദേശത്ത് കുഴൽക്കിണറിൽ വീണ ഭോമറാം എന്ന ഒമ്പത് വയസുകാരനെ 39 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ശനിയാഴ്ച പുലർച്ചെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് നൗസർ ഗ്രാമപഞ്ചായത്ത് പരിധിയിലെ 1,050 അടി ആഴമുള്ള കുഴൽക്കിണറിൽ കുട്ടി വീഴുന്നത്. ഏകദേശം 640 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. വിവരമറിഞ്ഞതോടെ ജില്ലാ ഭരണകൂടവും പൊലീസും എൻ.ഡി.ആർ.എഫ്, എസ്ഡി.ആർ.എഫ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

എന്നാൽ കുട്ടി നിൽക്കുന്നിടത്തു നിന്നും ഏകദേശം 30 അടി മുകളിലായി വലിയ പാറ കുടുങ്ങിയതാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസ്സമായത്. പൈപ്പുകളും മറ്റ് രക്ഷാ ഉപകരണങ്ങളും താഴേക്ക് എത്തിക്കുന്നതിനും കാമറ ഉപയോഗിച്ച് കുട്ടിയുടെ സ്ഥിതി നിരീക്ഷിക്കുന്നതിനും ഇത് തടസം സൃഷ്ടിച്ചു. ഓക്സിജൻ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കി.

വെള്ളിയാഴ്ച രാവിലെ കാമറയിൽ കുട്ടിയുടെ ചലനം ദൃശ്യമായിരുന്നെങ്കിലും പിന്നീട് ചലനങ്ങളൊന്നും കാണാതായതോടെ ആശങ്ക വർധിച്ചു. എന്നിരുന്നാലും രക്ഷാപ്രവർത്തകർ ശ്രമം തുടർന്നു. പാറ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ തദ്ദേശീയ രക്ഷപ്രവർത്തന സാങ്കേതിക സംഘത്തിന്റെയും സഹായം തേടി.

ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ചുള്ള പ്രത്യേക സംവിധാനത്തിലൂടെ ഏകദേശം 34 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പാറ നീക്കം ചെയ്യാൻ സാധിച്ചു. തുടർന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള അന്തിമ രക്ഷാപ്രവർത്തനം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെ 3.35ഓടെയാണ് ഭോമാരത്തെ കുഴൽക്കിണറ്റിൽനിന്ന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 39-Hour Rescue Operation Fails: 9-Year-Old Boy Falls into Borewell, Dies Tragically
Next Story