റിവോൾവർ ഉപയോഗിച്ച് ടിക്ടോക്; വെടിയേറ്റ് കൗമാരക്കാരൻ മരിച്ചു
text_fieldsബറേലി (യു.പി): വെടിയുണ്ടയുള്ള റിവോൾവർ ഉപയോഗിച്ച് ടിക്ടോക് വിഡിയോ പിടിക്കുന ്നതിനിടെ തലക്കു വെടിയേറ്റ് കൗമാരക്കാരൻ മരിച്ചു. ബറേലി ജില്ലയിലെ മുഡിയ ഭൈകമ്പൂർ ഗ ്രാമത്തിൽ കേശവാണ് (18) മരിച്ചത്.
തിങ്കളാഴ്ചയാണ് സംഭവമെന്ന് നവാബ്ഗഞ്ച് സർക്കിൾ ഓഫിസർ യോഗേന്ദ്ര കുമാർ പറഞ്ഞു.
ടിക്ടോക് വിഡിയോ പിടിക്കാൻ അമ്മ സാവിത്രിയാണ് കേശവിന് റിവോൾവർ നൽകിയത്. ലോഡ്ചെയ്ത റിവോൾവറാണെന്ന് അറിയാതെയാണ് നൽകിയതെന്ന് പൊലീസ് പറഞ്ഞു.
സാവിത്രി വീട്ടിൽനിന്ന് പുറത്തിറങ്ങിയ സമയത്ത് അകത്തുനിന്ന് വെടിയൊച്ച കേട്ട് തിരിച്ചെത്തിയപ്പോൾ കേശവ് രക്തംവാർന്നു കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
